Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ കെ.​എം.​സി.​സി...

ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
new representatives
cancel
camera_alt

അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര, വി.​പി. മു​സ്ത​ഫ, വി.​പി. അ​ബ്​​ദു​റ​ഹ്മാ​ൻ,

ഇ​സ്മാ​യി​ൽ മു​ണ്ട​ക്കു​ളം

ജി​ദ്ദ: പ്ര​വാ​സ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ കെ.​എം.​സി.​സി ഘ​ട​ക​മാ​യി അ​റി​യ​പ്പെ​ടു​ന്ന ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര​യാ​ണ് പു​തി​യ പ്ര​സി​ഡ​ന്റ്. വി.​പി. മു​സ്ത​ഫ​യെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും വി.​പി. അ​ബ്​​ദു​റ​ഹ്മാ​നെ ട്ര​ഷ​റ​റാ​യും തി​ര​ഞ്ഞെ​ടു​ത്തു.

അ​ഹ​മ്മ​ദ് പാ​ള​യാ​ട്ടി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ദ്ദ​യി​ൽ ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗം മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം.​എ. സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്​​ദു​റ​ഹ്മാ​ൻ ക​ല്ലാ​യി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ദ്ദ​യി​ലെ 20,000ത്തോ​ളം വ​രു​ന്ന അം​ഗ​ങ്ങ​ളി​ൽ​നി​ന്നും പ്ര​തി​നി​ധി​ക​ളാ​യി തി​ര​ഞ്ഞെ​ടു​ത്ത 350 കൗ​ൺ​സി​ല​ർ​മാ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി നി​യോ​ഗി​ച്ച റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ റി​യാ​ദ് കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ് സി.​പി. മു​സ്ത​ഫ​യും നി​രീ​ക്ഷ​ക​നും മ​ക്ക കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​യ കു​ഞ്ഞി​മോ​ൻ കാ​ക്കി​യ, മു​ജീ​ബ് ഉ​പ്പ​ട എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കൗ​ൺ​സി​ൽ യോ​ഗം ഒ​റ്റ​ക്കെ​ട്ടാ​യി അം​ഗീ​ക​രി​ച്ച മ​റ്റു ഭാ​ര​വാ​ഹി​ക​ൾ ഇ​പ്ര​കാ​ര​മാ​ണ്: ഇ​സ്മാ​യി​ൽ മു​ണ്ട​ക്കു​ളം (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ), സി.​കെ. അ​ബ്​​ദു​ൽ റ​സാ​ഖ് മാ​സ്റ്റ​ർ, എ.​കെ. മു​ഹ​മ്മ​ദ്‌ ബാ​വ, ഹ​സ​ൻ ബ​ത്തേ​രി, ല​ത്തീ​ഫ് മു​സ്ല്യാ​ര​ങ്ങാ​ടി, ജ​ലാ​ൽ തേ​ഞ്ഞി​പ്പ​ലം, ല​ത്തീ​ഫ് വെ​ള്ള​മു​ണ്ട, അ​ഷ്റ​ഫ് താ​ഴെ​ക്കോ​ട് (വൈ​സ് പ്ര​സി.), ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി, നാ​സ​ർ മ​ച്ചി​ങ്ങ​ൽ, ഷി​ഹാ​ബ് താ​മ​ര​ക്കു​ളം, സാ​ബി​ൽ മ​മ്പാ​ട്, സു​ബൈ​ർ വ​ട്ടോ​ളി, സ​ക്കീ​ർ മ​ണ്ണാ​ർ​ക്കാ​ട്, സി​റാ​ജ് ക​ണ്ണ​വം (സെ​ക്ര.).

രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, വി​ദ്യാ​ഭ്യാ​സ, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ സേ​വ​ന മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ നേ​ട്ടം കൈ​വ​രി​ച്ച ജി​ദ്ദ കെ.​എം.​സി.​സി ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ നി​ല​വി​ൽ 61 ഏ​രി​യ ക​മ്മി​റ്റി​ക​ളും 200ഓ​ളം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളും നി​ര​വ​ധി മ​ണ്ഡ​ലം, ജി​ല്ല ക​മ്മി​റ്റി​ക​ളും വി​വി​ധ മേ​ഖ​ല​ക​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന ഒ​ട്ടേ​റെ ഉ​പ​സ​മി​തി​ക​ളു​മു​ണ്ടെ​ന്നും ക​ഴി​ഞ്ഞ ആ​ഴ്ച ചേ​ർ​ന്ന മു​ൻ ക​മ്മി​റ്റി​യു​ടെ സ​മാ​പ​ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ 12 കോ​ടി​യോ​ളം രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​താ​യും വി​ല​യി​രു​ത്തി​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaudi Arabia
News Summary - New representatives for Jeddah KMCC Central Committee
Next Story