മാസ് റിയാദിന് പുതിയ ഭാരവാഹികൾ
text_fieldsറിയാദ്: മുക്കം ഏരിയ സർവിസ് സൊസൈറ്റി (മാസ് റിയാദ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ ചേർന്ന പൊതുയോഗത്തിൽ പി.സി. അബ്ദു മാസ്റ്റർ, പി.പി. യൂസഫ് എന്നിവർ തെരഞ്ഞെടുപ്പുകൾ നിയന്ത്രിച്ചു. സംഘടനയുടെ 2023-2024 വർഷത്തിലെ ഭരണ സമിതിയിലേക്ക് അശ്റഫ് മേച്ചേരി (പ്രസി.), സുഹാസ് ചേപ്പാലി (ജന. സെക്ര.), എ.കെ. ഫൈസൽ (ട്രഷ.) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
കെ.ടി. ഉമർ, കെ.സി. ഷാജു, ശിഹാബ് കൊടിയത്തൂർ (രക്ഷാധികാരികൾ), കെ.പി. ജബ്ബാർ, എം.ടി. ഹർഷാദ് (വൈ. പ്രസി.), എൻ.കെ. ഷമീം, സാദിഖ് വലിയപറമ്പ് (ജോ. സെക്ര.),
വിവിധ കൺവീനർമാർ: മുസ്തഫ നെല്ലിക്കാപറമ്പ് (ജീവകാരുണ്യം), യതി മുഹമ്മദ് (സാംസ്കാരികം), സുബൈർ കാരശ്ശേരി (ജന. കൺ.), പി.പി. യൂസഫ് (പലിശരഹിതം), ഷമീൽ (സ്പോർട്സ്), സലാം പേക്കാടൻ (വരിസംഖ്യ കോഓഡിനേറ്റർ), മനാഫ് കാരശ്ശേരി (മീറ്റിങ് കോഓഡിനേറ്റർ), ഷംസു കാരാട്ട്, ഹാസിഫ് കാരശ്ശേരി (ഐ.ടി വിങ്), അലി പേക്കാടൻ (ബിസിനസ്), മുഹമ്മദ് കൊല്ലളത്തിൽ, ഹാറൂൺ കാരക്കുറ്റി, ഇസ്ഹാഖ് മാളിയേക്കൽ, ഷാഹുൽ ഹമീദ് കൊടിയത്തൂർ, അഫീഫ് കക്കാട്, അബ്ദുൽ നാസർ പുത്തൻ (സപ്പോർട്ടിങ് കൺവീനർമാർ) എന്നിവരടങ്ങുന്ന 32 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും നിലവിൽ വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.