റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന് പുതിയ ഭാരവാഹികൾ
text_fieldsറിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലസിലെ ചെറീസ് റെസ്റ്റോറൻറിൽ നടന്ന യോഗം ബഷീർ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. റിഫയിൽ രജിസ്ട്രേഷൻ ചെയ്ത എല്ലാ ടീമുകളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. മുഖ്യ രക്ഷധികാരി അബ്ദുല്ല വല്ലാഞ്ചിറ യോഗത്തിന് നേതൃത്വം നൽകി.
സൈഫുദ്ദീൻ കരുളായി പ്രവർത്തന റിപ്പോർട്ടും ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ഷക്കീൽ തിരൂർക്കാട് സാങ്കേതിക ഭേദഗതിയും അവലോകനവും സംബന്ധിച്ച റിപ്പോർട്ടും കരീം പയ്യനാട് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. ജുനൈസ് വാഴക്കാട് സ്വാഗതവും ബഷീർ കാരന്തൂർ നന്ദിയും പറഞ്ഞു.
അടുത്ത രണ്ട് വർഷത്തേക്കുള്ള 21 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്. ബഷീർ ചേലേമ്പ്ര (പ്രസി.), സൈഫുദ്ദീൻ കരുളായി (ജന. സെക്ര.), അബ്ദുൽ കരീം പയ്യനാട് (ട്രഷ.), ഷക്കീൽ തിരൂർക്കാട് (ടെക്. ചെയർ.) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ബഷീർ കാരന്തൂർ (വർക്കിങ് പ്രസി.), കുട്ടൻ ബാബു, ഹംസ, മുഹമ്മദ് കുട്ടി (വൈ. പ്രസി.), മുസ്തഫ മമ്പാട് (ഓർഗ. സെക്ര.), ഷറഫ് റെഡ് സ്റ്റാർ, സുലൈമാൻ മൻസൂർ റബിഅ.
സാബിത് സുലൈ എഫ്.സി (ജോ. സെക്ര.), ജുനൈസ് വാഴക്കാട് (ടെക്. കൺവീനർ), നൗഷാദ് ചക്കാല (വെൽഫെയർ കൺവീനർ), അഷ്റഫ് ബ്ലാസ്റ്റേഴ്സ് (സോഷ്യൽ മീഡിയ കൺവീനർ), ആഷിഖ് യൂത്ത് ഇന്ത്യ (പ്രിൻറ് മീഡിയ), മുസ്തഫ കവ്വായി (മാർക്കറ്റിങ് കൺവീനർ), ഫൈസൽ പ്രവാസി (ഇവൻറ് മാനേജ്മെൻറ്), ശരീഫ് കാളികാവ് (അമ്പയറിങ്), മിദ്ലാജ് ലാലു (മെഡിക്കൽ), ആത്തിഫ് (റിഫ ഡവലപ്മെൻറ്) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
2012ൽ പ്രവർത്തനമാരംഭിച്ച റിഫ നാല് ഡിവിഷനുകളായി ഫുട്ബാൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ടീമുകളെ അണിനിരത്തി ലീഗ് മത്സരങ്ങൾ ഓരോ കാലയളവിലും നടത്തുന്നു. കേരളത്തിലെ ഫുട്ബാൾ ഫെഡറേഷൻ മാതൃകയിലാണ് റിഫ ലീഗ് മത്സരങ്ങൾ നടത്തുന്നത്. എ.ബി ആൻഡ് സി ഡിവിഷനിലുകളിലായി എട്ട് ടീമുകളാണ് പരസപരം മത്സരിക്കുന്നത്.
മറ്റ് ടീമുകൾ ഡി ഡിവിഷനിലും മത്സരിക്കും. അതോടൊപ്പം വിവിധ ക്ലബ്ബുകൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവ നടത്തുന്ന ടൂർണമെൻറുകളുടെ മേൽനോട്ടവും റിഫയാണ് നടത്തുന്നത്. ആയിരത്തോളം ഫുട്ബാൾ കളിക്കാരാണ് റിഫയിൽ രജിസ്റ്റർ ചെയ്ത് വിവിധ ടീമുകൾക്ക് വേണ്ടി കളിക്കുന്നത്. സൗദി പൗരന്മാരായ റഫറി പാനലാണ് റിഫയുടെ ഔദ്യോഗിക മത്സരങ്ങളെല്ലാം നിയന്ത്രിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.