Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആഗോള വെല്ലുവിളികൾ...

ആഗോള വെല്ലുവിളികൾ നേരിടാൻ പുതിയ തന്ത്രങ്ങൾ​​; റിയാദിൽ എഫ്​.ഐ.ഐ ഫോറം എട്ടാമത്​ എഡിഷൻ ഒക്​ടോബർ 29 മുതൽ 31 വരെ

text_fields
bookmark_border
ആഗോള വെല്ലുവിളികൾ നേരിടാൻ പുതിയ തന്ത്രങ്ങൾ​​; റിയാദിൽ എഫ്​.ഐ.ഐ ഫോറം എട്ടാമത്​ എഡിഷൻ ഒക്​ടോബർ 29 മുതൽ 31 വരെ
cancel
camera_alt

ഫ്യൂച്ചർ ഇൻവെസ്​റ്റ്​മെൻറ്​ ഇനിഷ്യേറ്റീവ്​ ഫോറത്തി​ന്റെ എട്ടാമത്​ സമ്മേളനത്തെ കുറിച്ച്​ എഫ്​.ഐ.ഐ ഇൻസ്​റ്റിറ്റ്യൂട്ട് സി.ഇ.ഒ റിച്ചാർഡ്​ അത്തിയാസ്​ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

റിയാദ്​: ആഗോള വെല്ലുവിളികളെ നേരിടുന്നതിന് പുതിയ തന്ത്രങ്ങൾ​​ മെനയാൻ റിയാദ്​ അന്താരാഷ്​ട്ര സമ്മേളനത്തിന്​ ഒരുങ്ങുന്നു. ഫ്യൂച്ചർ ഇൻവെസ്​റ്റ്​മെൻറ്​ ഇനിഷ്യേറ്റീവ്​ ഫോറത്തി​ന്റെ (എഫ്​.ഐ.ഐ) എട്ടാമത്​ എഡിഷന്​ ഒക്​ടോബർ 29 മുതൽ 31 വരെ റിയാദ്​ ആതിഥേയത്വം വഹിക്കും. ‘അനന്തമായ ചക്രവാളങ്ങൾ: ഇന്ന് നിക്ഷേപിക്കുക, നാളയെ രൂപപ്പെടുത്തുക’ എന്നതാണ്​ ഇത്തവണത്തെ സമ്മേളന പ്രമേയം. ആഗോള വെല്ലുവിളികളെ നേരിടാൻ പുതിയ തന്ത്രങ്ങൾ വികസിപ്പിക്കുക എന്നത് തന്നെയായിരിക്കും​ സുപ്രധാന അജണ്ട.

മനുഷ്യരാശിക്ക് സാധ്യമായതി​ന്റെ അതിരുകൾ ഭേദിച്ച് നിക്ഷേപങ്ങളെ എങ്ങനെ അഭിവൃദ്ധിയിൽ എത്തിക്കാമെന്നും സുസ്ഥിരമായ ഭാവിയിലേക്ക് നയിക്കാമെന്നുമുള്ള ചർച്ചകളാണ്​ ത്രിദിന സമ്മേളനത്തിൽ നടക്കുക.

സൗദി അറേബ്യയുടെ മുൻകൈയിൽ വർഷാവർഷം നടക്കുന്ന ഈ ആഗോള നിക്ഷേപക സമ്മേളനത്തിൽ 5000ത്തിലധികം അതിഥികളും 500 പ്രഭാഷകരും പ​​ങ്കെടുക്കും. സാമ്പത്തിക സുസ്ഥിരത, ന്യായമായ വികസനം, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കൽ, നിർമിത ബുദ്ധി, നവീകരണം, ആരോഗ്യം, ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചുള്ള 200ലധികം സെഷനുകൾ ഇതിൽ ഉൾപ്പെടുന്നു.

ലക്ഷ്യബോധമുള്ള വർത്തമാനവും വാഗ്ദാനപ്രദമായ ഭാവിയും സൃഷ്​ടിക്കുന്നതിനുള്ള എഫ്​.ഐ.ഐയുടെ ദൗത്യനിർഹവണത്തിനുള്ള അടുത്ത ഘട്ടത്തിലേക്കുള്ള ചുവടുവെപ്പായിരിക്കും ഈ വർഷത്തെ സമ്മേളനം. കഴിഞ്ഞ വർഷത്തെ ഏഴാം പതിപ്പിൽ 1,900 കോടി ഡോളറിന്റെ കരാറുകളാണ് ഒപ്പുവെച്ചത്​. അതി​ന്റെ വിപുലീകരണമായിരിക്കും ഈ വർഷത്തെ സമ്മേളനം​.

‘അനന്തമായ ചക്രവാളം എന്നത്​ വെറുമൊരു മുദ്രാവാക്യമല്ല. മറിച്ച് നമ്മുടെ കൂട്ടായ കാഴ്ചപ്പാട് വികസിപ്പിക്കാനും നിക്ഷേപത്തിന് പരിധിയില്ലാത്ത ഭാവി സാധ്യതകൾ സ്വീകരിക്കാനുമുള്ള വ്യക്തമായ ക്ഷണമാണെന്നും എല്ലാവർക്കും ഒരു നല്ല നാളെക്കായി പ്രവർത്തിക്കാനുള്ള വേദിയാണെന്നും’ ​എഫ്​.ഐ.ഐ സി.ഇ.ഒയും ഡയറക്​ടർ ബോർഡ്​ മെമ്പറുമായ റിച്ചാർഡ്​ അത്തിയാസ് റിയാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഗോള നേതാക്കൾ, സംരംഭകർ, നയരൂപകർത്താക്കൾ, മാധ്യമങ്ങൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന നൂതന ആശയങ്ങളുടെ ഒരു കേന്ദ്രമായി എഫ്​.ഐ.ഐ പ്രവർത്തിക്കുമെന്നും അത്തിയാസ്​ പറഞ്ഞു.

ധനകാര്യം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​, സുസ്ഥിരത, ഊർജം, ജിയോ ഇക്കണോമിക്‌സ്, ബഹിരാകാശം തുടങ്ങിയ മേഖലകളിൽനിന്നുള്ള വിദഗ്​ധരും നയരൂപീകരണ കർത്താക്കളും സമ്മേളനത്തിൽ പ​ങ്കെടുക്കും.

സമ്മേളനത്തിൽ ഉടനീളം, എഫ്​​.ഐ.ഐ ഇൻസ്​റ്റിറ്റ്യൂട്ട് അംഗങ്ങൾ, ക്ഷണിക്കപ്പെട്ട പ്രതിനിധികൾ, തന്ത്രപരമായ പങ്കാളികൾ എന്നിവർക്കായി നിരവധി പരിപാടികൾ നടത്തും. സ്ഥിതിവിവരക്കണക്കുകളിലും വസ്തുതാപരമായ വിവരങ്ങളിലും പ്രായോഗിക തന്ത്രങ്ങളിലും അധിഷ്‌ഠിതമാണെന്ന് ഉറപ്പുവരുത്തുന്ന, തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ചർച്ചകൾ. 2017ലാണ് ആഗോളതലത്തിൽ നിക്ഷേപകർക്ക്​ സൗകര്യങ്ങളൊരുക്കുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനമായി​ സൗദി അറേബ്യ എഫ്​.ഐ.ഐ ഇൻസ്​റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhSaudi Arabia NewsFII
Next Story