റീഎൻട്രി, എക്സിറ്റ് വിസകളുള്ളവർക്ക് നാട്ടിൽ പോകാൻ പുതിയ സംവിധാനം ‘ഔദ’
text_fieldsജിദ്ദ: എക്സിറ്റ് റീ എൻട്രി, എക്സിറ്റ് വിസകളുള്ളവർക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ സൗദി ആഭ്യന്ത ര മന്ത്രാലയം ‘ഔദ’ എന്ന പേരിൽ പുതിയ സംവിധാനമൊരുക്കി. തീർത്തും ഒഴിച്ചു കൂടാനാവാത്ത സാഹചര്യത്തിൽ നാട്ടിൽ പോക ണമെന്നുള്ളവർക്ക് ഉപയോഗിക്കാനുള്ള സംവിധാനമാണിത്.
സൽമാൻ രാജാവിെൻറ നിർദേശത്തെ തുടർന്നാണ് ഇൗ പദ്ധതി ക്ക് തുടക്കം കുറിച്ചത്. ഇതിൽ അപേക്ഷിക്കേണ്ടത് ജവാസത്തിെൻറ ‘അബ്ഷിർ’ വഴിയാണ്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഇൗ സംവിധാനമെന്നും മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു.
അപേക്ഷ കിട്ടിയാൽ അത് പരിശോധിച്ച് യാത്രക്കുള്ള നടപടി സ്വീകരിക്കും. അപേക്ഷ സ്വീകരിച്ചാൽ യാത്രയുടെ തിയതി, ടിക്കറ്റ് നമ്പർ, ബുക്കിങ് വിവരങ്ങൾ എന്നിവ വ്യക്തമാക്കി കൊണ്ടുള്ള സന്ദേശം അപേക്ഷകെൻറ മൊബൈൽ നമ്പറിൽ ലഭിക്കും. ഇതനുസരിച്ച് അപേക്ഷകന് യാത്രക്കുള്ള ഒരുക്കങ്ങൾ നടത്താം.
‘അബ്ഷിറി’ൽ പ്രവേശിച്ചാൽ ഒൗദ സേവനം ലഭിക്കും. ‘ഒൗദ’ എന്ന െഎക്കൺ സെലക്ട് ചെയ്യണം. ശേഷം കാണുന്ന കോളത്തിൽ ഇഖാമ നമ്പർ, ജനന തീയതി, മൊബൈൽ നമ്പർ, പുറപ്പെടുന്ന നഗരം, എത്തിച്ചേരേണ്ട വിമാനത്താവളം എന്നീ വിവരങ്ങൾ പൂരിപ്പിക്കണം. നിലവിൽ അബ്ഷിർ പോർട്ടലിൽ അക്കൗണ്ട് ഇല്ലാത്തവർക്കും ഇൗ സൗകര്യം ഉപയോഗപ്പെടുത്താം.
റിയാദ് കിങ് ഖാലിദ്, ജിദ്ദ കിങ് അബ്ദുൽ അസീസ്, മദീന അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ്, ദമ്മാം കിങ് ഫഹദ് എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയായിരിക്കും യാത്ര. ഇൗ നഗരങ്ങൾക്ക് പുറത്തുള്ള വിദേശികൾക്കും ഇൗ സേവനം ലഭിക്കും. അങ്ങനെയുള്ളവരെ തങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലങ്ങളിൽ വെച്ച് ‘ഒൗദ’ പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി പുറപ്പെടാൻ നിശ്ചയിച്ച വിമാനത്താവളത്തിലെത്താൻ അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.