Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഏറ്റവും ഉയരമുള്ള...

ഏറ്റവും ഉയരമുള്ള കൊടുമുടി കയറി ഉല്ലസിക്കാം; അബഹയിലെ അൽസൗദ ​കൊടുമുടിയിൽ പുതിയ ടൂറിസം പദ്ധതി

text_fields
bookmark_border
hill tourism
cancel
camera_alt

പുതിയ ടൂറിസം വികസന പദ്ധതി നടപ്പാക്കുന്ന അബഹയിലെ അൽസൗദ പർവത മേഖല

ജിദ്ദ: സൗദി അറേബ്യയിലെ പ്രശസ്​ത വിനോദസഞ്ചാര മേഖലയായ അബഹയിലെ അൽസൗദ പർവതത്തിൽ പുതിയ ടൂറിസം പദ്ധതി പ്രഖ്യാപിച്ച്​ കിരീടാവകാശി. രാജ്യത്തെ തെക്കുഭാഗമായ അസീർ പ്രവിശ്യയിലുള്ള അൽസൗദ പൗർവതത്തി​െൻറയും അതി​െൻറ താഴ്​വരയിലെ പൗരാണിക ഗ്രാമമായ റിജാൽ അൽമയുടെയും ചില ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ്​ ‘ഖിമമ്​ അൽസൗദ’ എന്ന​ പുതിയ വിനോദസഞ്ചാര വികസന പദ്ധതി അൽസൗദ ഡെവലപ്‌മെൻറ്​ കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയായ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചത്​. അൽസൗദ പർവതത്തി​െൻറ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിലാണ്​ ആഡംബര രീതിയിൽ പർവത ടൂറിസം സൗകര്യങ്ങൾ ഒരുക്കുന്നത്​. സമുദ്രനിരപ്പിൽ നിന്ന് 3015 മീറ്റർ ഉയരത്തിലാണ്​​ ഈ കൊടുമുടി​.

അഭൂതപൂർവമായ ജീവിതാനുഭവം പ്രദാനം ചെയ്യുന്നതിലൂടെ ആഡംബര പർവത ടൂറിസത്തി​െൻറ പുതിയ മുഖം അൽസൗദ കൊടുമുടികൾ പ്രതിഫലിപ്പിക്കുമെന്ന്​ കിരീടാവകാശി പറഞ്ഞു. ‘വിഷൻ 2030’​െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ടൂറിസം, വിനോദ മേഖല വികസിപ്പിക്കുന്നതിനും പദ്ധതി വലിയ പങ്കുവഹിക്കും. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ 2.9 കോടി റിയാലിലധികം ഇതിലൂടെ മുതൽചേർക്കാനാവും. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ നേരിട്ടും അല്ലാതെയും സൃഷ്​ടിക്കപ്പെടും. പരിസ്ഥിതിയും പ്രകൃതി, പൈതൃക വിഭവങ്ങളും സംരക്ഷിക്കുന്നതിനും ഭാവി തലമുറകൾക്കായി അവയെ സംരക്ഷിക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങൾക്കൊപ്പം ഇതിലൂടെ സൗദി അറേബ്യയും പങ്കാളിയാവുകയാണെന്നും കിരീടാവകാശി പറഞ്ഞു.

പുതിയ ടൂറിസം വികസന പദ്ധതി നടപ്പാക്കുന്ന അബഹയിലെ അൽസൗദ പർവത മേഖല

രാജ്യത്തി​െൻറ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും അന്താരാഷ്​ട്ര, പ്രാദേശിക നിക്ഷേപങ്ങൾക്കായി ആകർഷകമായ ഒരു സമ്പദ്​ വ്യവസ്​ഥ കെട്ടിപ്പടുക്കുന്നതിനും ഇത്​ സഹായിക്കും. ടൂറിസം മേഖലക്ക്​ ഗുണപരമായ ഒരു കൂട്ടിച്ചേർക്കൽ സൃഷ്​ടിക്കുകയും സൗദിയിലെ സാംസ്കാരിക വശം ഉയർത്തിക്കാട്ടുകയും ചെയ്യും. രാജ്യത്തെ ഒരു ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് ഇത് സംഭാവന ചെയ്യും.

സൗദ കൊടുമുടികളുടെ സൗന്ദര്യം പര്യവേഷണം ചെയ്യാനും അതി​െൻറ തനതായ പൈതൃകം, ആധികാരിക സംസ്കാരം, ആതിഥ്യമരുളുന്ന സമൂഹം എന്നിവയെക്കുറിച്ച് പഠിക്കാനും പ്രകൃതിയുടെ മടിത്തട്ടിലും മേഘങ്ങളിലും മറക്കാനാവാത്ത അനുഭവങ്ങൾ ആസ്വദിക്കാനും ലോകത്തിന് അവസരം ലഭിക്കുമെന്നും കിരീടാവകാശി പറഞ്ഞു.

ഖിമമ്​ അൽസൗദ പദ്ധതി പ്രതിവർഷം 20 ലക്ഷം സന്ദർശകർക്ക് ആഡംബര വിനോദസഞ്ചാര അനുഭവം പ്രദാനം ചെയ്യും. തഹ്‌ലീൽ, സഹാബ്, സബ്‌റ, ഗ്രീൻ, റിജാൽ, റെഡ് റോക്ക് എന്നിങ്ങനെ വ്യതിരിക്തമായ കാഴ്​ചാനുഭവം പകരുന്ന ആറ്​ പ്രധാന പ്രദേശങ്ങളാണ്​ ഇവിടെയുള്ളത്​. ആഡംബര ഹോട്ടലുകളും ഹിൽ റിസോർട്ടുകളുമാണ്​ ഇവിടെ പദ്ധതിക്ക്​ കീഴിൽ ഒരുക്കുന്നത്​. ആഡംബര പ്രൊവിഷനൽ സ്​റ്റോറുകളും കൊട്ടാരങ്ങളും പാർപ്പിട സൗകര്യങ്ങളും ഇവിടെ നിർമിക്കും.

വിനോദം, കായികം, സാംസ്കാരിക പരിപാടികൾ എന്നിവയ്​ക്കുള്ള സൗകര്യങ്ങൾക്ക്​ പുറമെ 2700 ഹോട്ടൽ മുറികൾ, 1336 റെസിഡൻഷ്യൽ യൂനിറ്റുകൾ, 80,000 ചതുരശ്ര മീറ്റർ വാണിജ്യ ഇടം എന്നിവ 2033-ഓടെ വികസിപ്പിക്കും. ഖിമമ്​ അൽസൗദയുടെ പദ്ധതിയിൽ മൂന്ന്​ പ്രധാന ഘട്ടങ്ങളുണ്ട്. ആദ്യഘട്ടം 2027 ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ ഘട്ടത്തിൽ 940 ഹോട്ടൽ മുറികൾ, 391 റെസിഡൻഷ്യൽ യൂനിറ്റുകൾ, 32,000 ചതുരശ്ര മീറ്റർ വാണിജ്യ ഇടം എന്നിവ ഉൾപ്പെടുമെന്നും കിരീടാവകാശി പറഞ്ഞു.

627 കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന അൽസൗദ പർവതമേഖലയിൽ കാടുകളും ചെറുതും വലുതുമായ കുന്നുകളുമാണ്​ ഉള്ളത്​. മൊത്തം പ്രദേശത്തി​െൻറ ഒരു ശതമാനം സ്ഥലത്ത്​ മാത്രമേ പദ്ധതിയുടെ ഭാഗമായ കെട്ടിടങ്ങൾ നിർമിക്കപ്പെടുകയുള്ളൂ. പരിസ്ഥിതിയെയും പ്രകൃതി വിഭവങ്ങളെയും പൂർണമായും സംരക്ഷിക്കുന്നതിനാവശ്യമായ സുസ്ഥിരതാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുമുള്ള പദ്ധതി നടപ്പാക്കൽ മാത്രമേ ഇവിടെയുണ്ടാവൂ. സൗദി ഗ്രീൻ ഇനിഷ്യേറ്റീവി​െൻറ മാനദണ്ഡങ്ങൾക്ക്​ അനുസൃതമായിരിക്കും. പബ്ലിക് ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ട് കമ്പനികളിലൊന്നാണ് അൽസൗദ ഡെവലപ്‌മെൻറ്​. വ്യതിരിക്തമായ പർവത വിനോദസഞ്ചാര കേന്ദ്രം വികസിപ്പിക്കാനും പദ്ധതി പ്രദേശത്തെ പ്രകൃതി പരിസ്ഥിതിയും മനുഷ്യ സാംസ്കാരിക പൈതൃകവും സംരക്ഷിക്കാനും അത്​ ലക്ഷ്യമിടുന്നത്​.

ഫോ​ട്ടോ: പുതിയ ടൂറിസം വികസന പദ്ധതി നടപ്പാക്കുന്ന അബഹയിലെ അൽസൗദ പർവത മേഖല, റിജാൽ അൽമ പൗരാണിക ഗ്രാമം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AbahaAl Soudah
News Summary - New tourism project at Alsouda peak in Abaha
Next Story