Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചെ​ങ്ക​ട​ലി​ൽ പു​തി​യ...

ചെ​ങ്ക​ട​ലി​ൽ പു​തി​യ ടൂ​റി​സം​ റി​സോ​ർ​ട്ട്​ നി​ർ​മി​ക്കു​ന്നു

text_fields
bookmark_border
ചെ​ങ്ക​ട​ലി​ൽ പു​തി​യ ടൂ​റി​സം​ റി​സോ​ർ​ട്ട്​ നി​ർ​മി​ക്കു​ന്നു
cancel
camera_alt

ചെ​ങ്ക​ട​ലി​ൽ പു​തു​താ​യി ടൂ​റി​സം​ റി​സോ​ർ​ട്ട്​ നി​ർ​മി​ക്കു​ന്ന ശൂ​റ ദ്വീ​പ്​

ജി​ദ്ദ: ചെ​ങ്ക​ട​ലി​ൽ പു​തി​യ ടൂ​റി​സം റി​സോ​ർ​ട്ട്​ നി​ർ​മാ​ണം പ്ര​ഖ്യാ​പി​ച്ച്​ റെ​ഡ്​ സീ ​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​മ്പ​നി. ഒ​രു ലോ​ക​പ്ര​ശ​സ്​​ത ഹോ​ട്ട​ൽ ബ്രാ​ൻ​ഡു​മാ​യി സ​ഹ​ക​രി​ച്ച് 'ഫെ​യ്ന ദി ​റെ​ഡ് സീ' ​എ​ന്ന പേ​രി​ലാ​ണ്​ ചെ​ങ്ക​ട​ലി​ൽ പ്ര​ത്യേ​ക സ്ഥാ​ന​ത്തു​ള്ള ദ്വീ​പി​ൽ​​ പു​തി​യ റി​സോ​ർ​ട്ട് സ്ഥാ​പി​ക്കു​ന്ന​തെ​ന്ന്​ റെ​ഡ്​ സീ ​ക​മ്പ​നി വ്യ​ക്ത​മാ​ക്കി.

സാം​സ്കാ​രി​ക​മാ​യ സ​വി​ശേ​ഷ​ത​ക​ളോ​ടെ സ​മ​ഗ്ര​മാ​യ ടൂ​റി​സം അ​നു​ഭ​വ​ങ്ങ​ൾ സ​ഞ്ചാ​രി​ക​ൾ​ക്ക്​ പ്ര​ദാ​നം ചെ​യ്യു​ക​യാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. റി​സോ​ർ​ട്ടി​​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 2024ൽ ​ആ​രം​ഭി​ക്കും. പ്ര​ധാ​ന ദ്വീ​പാ​യ 'ശൂ​റ'​യു​ടെ തെ​ക്കു​ഭാ​ഗ​ത്താ​യി​രി​ക്കും 'ഫെ​യ്ന ദി ​റെ​ഡ് സീ' ​റി​സോ​ർ​ട്ട്​ നി​ർ​മി​ക്കു​ന്ന​ത്.

'കോ​റ​ൽ ബ്ലൂം' ​എ​ന്ന ഡി​സൈ​ൻ ആ​ശ​യ​ത്തി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്​​ത ദ്വീ​പാ​ണ്​ ശൂ​റ. ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ പ​വി​ഴ​പ്പു​റ്റു​ക​ൾ ത​ഴ​ച്ചു​വ​ള​രു​ന്ന ഇ​ടം കൂ​ടി​യാ​ണി​ത്. ബ്രി​ട്ടീ​ഷ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡി​സൈ​ൻ സ്ഥാ​പ​ന​മാ​യ ഫോ​സ്റ്റ​ർ ആ​ൻ​ഡ്​ പാ​ർ​ട്‌​ണേ​ഴ്‌​സാ​ണ് റി​സോ​ർ​ട്ട് ഡി​സൈ​ൻ ചെ​യ്യു​ന്ന​ത്. ഇ​ൻ​റീ​രി​യ​ർ ഡി​സൈ​ൻ ചെ​യ്യു​ന്ന​ത്​ പാ​രി​സ് ആ​സ്ഥാ​ന​മാ​യു​ള്ള ഡി​സൈ​ൻ ടീ​മാ​യ 'ജോ​യി​ൻ മ​ൻ​കു'​വു​മാ​യി​രി​ക്കും.

ശൂ​റ ദ്വീ​പി​ലെ ഏ​റ്റ​വും വി​ശാ​ല​മാ​യ ഹോ​ട്ട​ൽ യൂ​നി​റ്റു​ക​ളാ​ണ് ഫെ​ന റെ​ഡ് സീ ​റി​സോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കു​ക. ഓ​രോ ഹോ​ട്ട​ൽ സ്യൂ​ട്ടും 150ഓ​ളം വി​ല്ല​ക​ളും സ്വ​കാ​ര്യ നീ​ന്ത​ൽ​കു​ള​വും ക​ട​ൽ കാ​ഴ്ച​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​യി​രി​ക്കും. 84 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള എ​ക്‌​സി​ക്യൂ​ട്ടി​വ് സ്യൂ​ട്ട് സ​ന്ദ​ർ​ശ​ക​ർ​ക്ക് സ​മ്പൂ​ർ​ണ സ്വ​കാ​ര്യ​ത ന​ൽ​കു​ന്ന രീ​തി​യി​ലാ​ണ്​ രൂ​പ​ക​ൽ​പ​ന ചെ​യ്യു​ക.

ലി​വി​ങ്​ റൂം ​ടൂ​റി​സ്റ്റ് അ​നു​ഭ​വ​ങ്ങ​ളാ​ൽ ഹൃ​ദ്യ​മാ​യി​രി​ക്കും. ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ അ​ന്ത​ർ​ദേ​ശീ​യ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ത​ത്സ​മ​യ വി​നോ​ദ പ​രി​പാ​ടി​ക​ൾ അ​വി​ടെ​യു​ണ്ടാ​കു​മെ​ന്നും റെ​ഡ്​ സീ ​ക​മ്പ​നി പ​റ​ഞ്ഞു. ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ബ്രാ​ൻ​ഡു​ക​ളി​ലൊ​ന്നാ​യ ഫെ​യ്ന​യെ റെ​ഡ് സീ ​റി​സോ​ർ​ട്ടി​​ന്റെ ഓ​പ​റേ​റ്റ​ർ​മാ​രു​ടെ പ​ട്ടി​ക​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ റെ​ഡ് സീ ​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സി.​ഇ.​ഒ ജോ​ൺ പ​ഗാ​നോ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Red Seatourism resort
News Summary - New tourism resort to be built on Red Sea
Next Story