ഹറമിൽ വയോധികർക്ക് പുതിയ വാഹന സൗകര്യം
text_fieldsജിദ്ദ: പ്രായം കൂടിയവർക്കായി മക്ക ഹറമിൽ പുതിയ വാഹന സൗകര്യം. വാഹനങ്ങളുടെ പ്രവർത്തനോദ്ഘാടനം ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർവഹിച്ചു. പ്രായമായവർക്ക് ഉംറ കർമം അനായാസം നിർവഹിക്കാനാണ് പുതിയ വാഹനം ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഇരുഹറം കാര്യാലയത്തിെൻറ വികസന പദ്ധതിയായ 'വിഷൻ 2024'ന് അനുസൃതമായി തീർഥാടകർക്ക് നൽകുന്ന സേവനം അത്യാധുനിക സാങ്കേതികവിദ്യകളിലൂടെയും സ്മാർട്ട് സിസ്റ്റങ്ങളിലൂടെയും വികസിപ്പിക്കുന്നത് തുടരുകയാണ്. നൽകുന്ന സേവനം ഏറ്റവും മികച്ച നിലവാരത്തിലാക്കുകയാണ് ലക്ഷ്യമെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.