തനിമ സനാഇയ്യ ഇഫ്താർ സംഗമം
text_fieldsസനാഇയ്യ ഇഫ്താർ സംഗമത്തിൽ തനിമ എക്സിക്യൂട്ടിവ് അംഗം ലത്തീഫ് ഓമശ്ശേരി റമദാൻ സന്ദേശം നൽകുന്നു
റിയാദ്: തനിമ കലാസാംസ്കാരിക വേദി റിയാദ് സനാഇയ്യ ഏരിയ അസീസിയ ഗ്രേറ്റ് ഇന്റർനാഷനൽ സ്കൂളിൽവെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വനിതകളും കുട്ടികളുമടക്കം നാനൂറോളം പേർ പരിപാടിയിൽ സംബന്ധിച്ചു.
തനിമ എക്സിക്യൂട്ടിവ് അംഗം ലത്തീഫ് ഓമശ്ശേരി റമദാൻ സന്ദേശം നൽകി. ആത്മീയം, വ്യക്തിപരം, സാമൂഹികം എന്നിങ്ങനെ മൂന്നു തലങ്ങളാണ് ആരാധനകൾക്ക് ഉള്ളതെന്നും ഈ ഘടകങ്ങൾ ഒരാളിൽ പ്രവർത്തന സജ്ജമാകുമ്പോഴാണ് അതിന്റെ പ്രതിഫലനങ്ങൾ സമൂഹത്തിലുണ്ടാവുകയെന്നും മനുഷ്യർ വിജയം കൈവരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി വെൽഫെയർ ട്രഷറർ ലബീബ് മാറഞ്ചേരി ചടങ്ങിൽ സംബന്ധിച്ചു. തനിമ ഏരിയ പ്രസിഡന്റ് റിഷാദ് എളമരം സ്വാഗതവും അഷ്റഫ് കൊടിഞ്ഞി നന്ദിയും പറഞ്ഞു. ശരീഫ് മാസ്റ്റർ ഖിറാഅത്ത് നടത്തി. സലീം വടകര, സ്വാലിഹ്, അബ്ദുറഹ്മാൻ ഒലയാൻ, ഷബീർ അഹമ്മദ്, അലി മുത്തു, അഷ്ഫാഖ്, ഇമ്പിച്ചി മുഹമ്മദ്, സൗദ സാലിഹ്, മുംതാസ് സലീം, ഫിറോസ് ഫൽവ, ശറാഫത്ത്, ശിഹാബ്, ശിബ്ലി, ഫാരിസ്, റഈസ്, ആദിൽ എന്നിവർ ഇഫ്താർ പരിപാടിക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.