സൗദി, ഖത്തർ അതിർത്തി തുറക്കൽ: ആശ്വാസത്തിൽ സൗദി കിഴക്കൻ പ്രവിശ്യ
text_fieldsദമ്മാം: മൂന്നരവർഷം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ സൗദി, ഖത്തർ രാജ്യങ്ങൾക്കിടയിലെ വിലക്കുകൾ അവസാനിക്കുേമ്പാൾ ആശ്വാസത്തിെൻറയും ആഹ്ലാദത്തി േൻറയും ഏറ്റവും കൂടുതൽ ആരവമുയരുന്നത് സൗദിയുടെ കിഴക്കൻ പ്രവിശ്യയിലുള്ളവരുടെ മനസുകളിലാണ്. ഖത്തറിന് നേരിട്ട് കരബന്ധമുള്ളത് സൗദി അറേബ്യയുമായി മാത്രമാണ്. ആ അതിർത്തിപങ്കിടുന്ന ഭാഗം സൗദിയുടെ കിഴക്കൻ മേഖലയിലെ അൽഅഹ്സയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള സൽവയാണ്.
ഒമാനിലേക്കും യു.എ.ഇയിേലക്കും ബഹ്ൈറനിലേക്കും പോകാൻ ഖത്തറിലുള്ളവർ ആശ്രയിക്കുന്നത് സൗദിയുടെ സൽവ അതിർത്തിയെയാണ്. അതുകൊണ്ട് തന്നെ ഒരു വിഭാഗം ഖത്തറികളുടെ നിത്യ ജീവിതവുമായി സൗദിയുടെ കിഴക്കൻ മേഖല ബന്ധപ്പെട്ടുകിടക്കുന്നു. ഇരുരാജ്യങ്ങൾക്കിടയിൽ വിലക്കുകൾ വരുന്നതിന് മുമ്പ് ദമ്മാമിേൻറയും അനുബന്ധ പട്ടണങ്ങളുടെയും നിരത്തുകളിൽ ഖത്തർ രജിട്രേഷൻ വാഹനങ്ങൾ സാധാരണ കാഴ്ചയായിരുന്നു. നിത്യോപയോഗ സാധനങ്ങൾക്ക് ഉൾപ്പെടെ പരസ്പരം ആശ്രയിക്കുന്ന രാജ്യങ്ങളാണ് ഖത്തറും സൗദിയും.
ഖത്തറികൾ അധികവും അൽഅഹ്സയിലെ 'അൽമർറി' കുടുംബങ്ങളുമായി ബന്ധമുള്ളവരാണ്. ഇരു കൂട്ടർക്കുമിടയിൽ വിവാഹ ബന്ധങ്ങൾ സാധാരണമാണ്. അതുകൊണ്ട് തന്നെ അനവധി ഖത്തറി കുടുംബങ്ങൾക്ക് അൽഅഹ്സയിൽ സ്വന്തമായി സ്വത്തു വഹകൾ ഉണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള സൂക്ക് ഖൈസരിയ്യ ഖത്തറികളുടെ പ്രധാന വാണിജ്യ കേന്ദ്രമാണ്. സൗദിയിലെത്തി ദിവസങ്ങൾ താമസിച്ച് ൈഖസരിയ സൂക്കിൽ നിന്ന് സാധനങ്ങൾ വാങ്ങിയാണ് ഇവർ മടങ്ങാറ്. ഉപ്പുമുതൽ കർപ്പൂരം വരെ മിതമായ വിലയിൽ കിട്ടുന്ന സൂക്കാണ് ൈഖസരിയ്യ.
ഖത്തർ ബന്ധം അവസാനിച്ചേതാടെ അൽഅഹ്സയിലെ ഹോട്ടൽ, അപാർട്ട്മെൻറ് കച്ചവടങ്ങളിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഖത്തർ, സൗദി അതിർത്തി തുറന്നതായി പുറത്തുവന്ന വാർത്ത ഏറെ ആഹ്ലാദത്തോടെയാണ് അൽഅഹ്സയിലുള്ളവർ സ്വീകരിച്ചത്. െപട്രോളിയം കച്ചവടത്തിൽ സൗദിയുമായി ഏറെ സഹകരണമുള്ള ഖത്തർ സൗദിയിലെ നിരവധി കമ്പനികളുടെ പ്രധാന വിപണന കേന്ദ്രം കൂടിയാണ്.
ഖത്തറുമായി വാണിജ്യ ബന്ധമുള്ള നിരവധി ട്രേഡിങ് കമ്പനികളാണ് സൗദിയിൽ പ്രവർത്തിക്കുന്നത്. പെെട്ടന്നൊരു ദിവസം ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം അടഞ്ഞതോടെ ഈ വിഭാഗങ്ങളിൽ പെട്ടവരെല്ലാം പ്രതിസന്ധിയിലാവുകയായിരുന്നു. തണുപ്പുകാലത്ത് സൗദിയുടെ മരുഭൂമികളിൽ അവധിക്കാലം ചെലവിടാനും ഖത്തറികൾ ധാരാളമായി എത്തിയിരുന്നു. ഇത് കിഴക്കൻ മേഖലയിലെ വിപണികളേയും സജീവമാക്കിയിരുന്നു.
പുതിയ വർഷത്തെ ഏറ്റവും സന്തോഷം നിറഞ്ഞ വാർത്തയാണ് ഖത്തർ സൗദി ബന്ധത്തിെൻറ പുനസമാഗമമെന്ന് അൽഅഹ്സയിലെ സാമൂഹിക പ്രവർത്തകൻ നാസർ മദനി പറഞ്ഞു. അൽഅഹ്സയിൽ ചലനം നിലച്ച കച്ചവട കേന്ദ്രങ്ങൾക്ക് കൂടുതൽ ഊർജം നൽകാൻ ഖത്തരികളുടെ വരവ് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.