അൽ ഹിലാലിനെ ഒരിക്കലും മറക്കില്ലെന്ന് നെയ്മർ
text_fieldsനെയ്മർ
റിയാദ്: പരസ്പര സമ്മതത്തോടെ ടീമുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷം ബ്രസീലിയൻ ഫുട്ബാൾ താരം നെയ്മർ അൽഹിലാൽ ആരാധകരോട് യാത്ര പറഞ്ഞു. കളിക്കാൻ പരമാവധി ഞാൻ ശ്രമിച്ചെന്നും 2034ലേക്കുള്ള സൗദി അറേബ്യയുടെ യാത്ര പിന്തുടരുമെന്നും നെയ്മർ പറഞ്ഞു.
അൽ ഹിലാലിലെ എല്ലാവർക്കും ആരാധകർക്കും നന്ദി. ഞാൻ കളിക്കാൻ എല്ലാം നൽകി. കളിക്കളത്തിൽ നമുക്ക് ഒരുമിച്ച് മികച്ച സമയം ലഭിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും നെയ്മർ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു. എനിക്കും എന്റെ കുടുംബത്തിനും ഒരു പുതിയ വീടും പുതിയ അനുഭവങ്ങളും നൽകിയതിന് സൗദി അറേബ്യക്ക് നന്ദി.
യഥാർഥ സൗദിയെ എനിക്കിപ്പോൾ അറിയാം. ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന സൗഹൃദങ്ങൾ ഞാൻ നേടിയിട്ടുണ്ട്. കളിയോടുള്ള നിങ്ങളുടെ സ്നേഹവും അഭിനിവേശവും എനിക്ക് മനസ്സിലാക്കാനായിട്ടുണ്ട്. 2034ലേക്കുള്ള നിങ്ങളുടെ യാത്രയെ ഞാൻ പിന്തുടരും. നിങ്ങളുടെ ഭാവി അതിശയകരമായിരിക്കും. ഞാൻ നിങ്ങളെ എപ്പോഴും പിന്തുണക്കുമെന്നും നെയ്മർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.