'എൻ.ഐ.എ ഭീകരവേട്ട വി. മുരളീധരനെതിരായ ആരോപണം മറച്ചുപിടിക്കാൻ'
text_fieldsറിയാദ്: കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരനെതിരെ സ്വർണ കള്ളക്കടത്ത് കേസിൽ വ്യാപക ആരോപണം ഉയർന്ന സാഹചര്യത്തിൽ കൊച്ചിയിൽ നടന്ന എൻ.ഐ.എ ഭീകരവേട്ട ദുരൂഹത ഉയർത്തുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് കമ്മിറ്റി. ദിവസവേതനത്തിന് തുണിക്കടയിലും റസ്റ്റാറൻറിലും മറ്റും വർഷങ്ങളായി ജോലി ചെയ്യുന്ന ബംഗാൾ സ്വദേശികളെയാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സ്വർണ കള്ളക്കടത്ത് കേസിൽ വി. മുരളീധരൻ കുടുങ്ങുമെന്നായപ്പോൾ ജനശ്രദ്ധ തിരിക്കാനാണ് ഈ അറസ്റ്റ് നാടകമെന്ന് ആരോപണമുണ്ട്. ബി.ജെ.പിക്ക് കാര്യമായി വേരോട്ടമില്ലാത്ത കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ മുസ്ലിം വിരുദ്ധത പടർത്തിയും വർഗീയ കലാപങ്ങൾ അഴിച്ചുവിട്ടും വിദ്വേഷ പരാമർശങ്ങൾ നടത്തിയും അധികാരം പിടിച്ചെടുക്കുക എന്ന ഗൂഢനീക്കം അണിയറയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
ഇതിെൻറ ഭാഗമായാണ് ദക്ഷിണേന്ത്യ ഭീകരരുടെ താവളമായി മാറിയിരിക്കുകയാണ് എന്നുള്ള ബി.ജെ.പിയുടെ പരാമർശം. ഗവൺമെൻറിെൻറ എല്ലാ സംവിധാനങ്ങളേയും സംഘ്പരിവാർ ഇതിനുവേണ്ടി ദുരുപയോഗം ചെയ്യുന്നുമുണ്ട്. സംഘ്പരിവാർ അജണ്ട നടപ്പാക്കാനുള്ള ഒരു ചട്ടുകമായി എൻ.ഐ.എ മാറിയിരിക്കുകയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. അത് ശരിവെക്കുന്ന വാർത്തകളാണ് രാജ്യത്തിെൻറ പല ഭാഗങ്ങളിൽനിന്നും ദിനേന വന്നുകൊണ്ടിരിക്കുന്നതും.
സ്വതന്ത്രമായും നിഷ്പക്ഷമായും അന്വേഷണം നടത്തേണ്ട ഒരു ഏജൻസി സംഘ്പരിവാറിന് ദാസ്യവേല ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും എന്നതിൽ തർക്കമില്ലെന്നും സോഷ്യൽ ഫോറം റിയാദ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.