Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനി​ല​മ്പൂ​ർ...

നി​ല​മ്പൂ​ർ കെ.​എം.​സി.​സി വൈ​റ്റ് ഗാ​ർ​ഡു​ക​ളെ ആ​ദ​രി​ച്ചു

text_fields
bookmark_border
kmcc
cancel
camera_alt

കെ.​എം.​സി.​സി ജി​ദ്ദ നി​ല​മ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി വൈ​റ്റ് ഗാ​ർ​ഡു​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ

പി.​കെ.​ബ​ഷീ​ർ എം.​എ​ൽ.​എ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൈ​മാ​റു​ന്നു

ജി​ദ്ദ: 11 ദി​വ​സ​മാ​യി ഊ​ണും ഉ​റ​ക്ക​വും കു​ടു​ബ​വും ഉ​പേ​ക്ഷി​ച്ച് ജാ​തി​യോ മ​ത​മോ ഒ​ന്നും നോ​ക്കാ​തെ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന ചാ​ലി​യാ​റി​ന്റെ ഇ​രു ക​ര​ക​ളി​ലും ജീ​വ​ന്റെ തു​ടി​പ്പ് തേ​ടി ത​ങ്ങ​ളാ​ൽ ആ​വു​ന്ന​തെ​ന്തും ദു​ര​ന്ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്കു​വേ​ണ്ടി സ​മ​ർ​പ്പി​ക്കാ​ൻ ത​യാ​റാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ നി​ല​മ്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ വൈ​റ്റ് ഗാ​ർ​ഡ് അം​ഗ​ങ്ങ​ളെ കെ.​എം.​സി.​സി ജി​ദ്ദ നി​ല​മ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ദ​രി​ച്ചു.

മ​ര​ത്ത​ടി​യി​ലും ചെ​ളി​യി​ലും പൂ​ണ്ടു​കി​ട​ന്ന​തും ഉ​ട​ൽ വേ​ർ​പ്പെ​ട്ട് സ്വാ​ന്തം കു​ടും​ബ​ത്തി​നു പോ​ലും തി​രി​ച്ച​റി​യാ​ൻ പ​റ്റാ​ത്ത​തു​മാ​യ വി​കൃ​ത​മാ​യ 200 ഓ​ളം ശ​വ​ശ​രീ​ര​ങ്ങ​ളാ​ണ് വൈ​റ്റ് ഗാ​ർ​ഡ് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്തി​യ​ത്.

അ​വ ക​ഴു​കി​യും കൂ​ട്ടി​യോ​ജി​പ്പി​ച്ചും ചേ​ർ​ത്തു​വെ​ച്ചും ആ​രോ ബാ​ക്കി വെ​ച്ചു​പോ​യ ഉ​ട​ലി​ൻ പാ​തി ചേ​ർ​ത്ത് വെ​ച്ചും, പു​ഴു​വ​രി​ക്കാ​റാ​യ​തും, കാ​ട്ടു​ജ​ന്തു​ക്ക​ൾ ക​ടി​ച്ച​തും, ദു​ർ​ഗ​ന്ധം വ​മി​ക്കാ​റാ​യ​തും തു​ട​ങ്ങി ജീ​വ​ന​റ്റ എ​ല്ലാ മ​നു​ഷ്യ ശ​രീ​ര​ങ്ങ​ളെ​യും ത​ന്റെ കൂ​ട​പ്പി​റ​പ്പി​പ്പെ​ന്ന രീ​തി​യി​ലാ​ണ് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ പ​രി​ഗ​ണി​ച്ച​ത്.

കെ.​എം.​സി.​സി ജി​ദ്ദ നി​ല​മ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ല​മ്പൂ​ർ സി.​എ​ച്ച് സെ​ന്റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​സ്ഥാ​ന, ജി​ല്ല, മ​ണ്ഡ​ലം നേ​താ​ക്ക​ളു​ടെ​യും നി​റ​ഞ്ഞു ക​വി​ഞ്ഞ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് സ്നേ​ഹ​ത്തി​ന്റെ കൈ​ത്തി​രി​യു​മാ​യി ഉ​പ​ഹാ​ര​ങ്ങ​ൾ, സ​മ്മാ​ന കി​റ്റു​ക​ൾ തു​ട​ങ്ങി​യ​വ ന​ൽ​കി ഇ​വ​രെ ആ​ദ​രി​ച്ച​ത്.

നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ളെ ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഇ​സ്മ​യി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ ലീ​ഗ് വ​ള​ന്‍റി​യ​ർ​മാ​രു​ടെ സേ​വ​ന​ത്തി​ലൂ​ടെ​യും വൈ​റ്റ് ഗാ​ർ​ഡ് വ​ള​ന്‍റി​യ​ർ​മാ​രു​ടെ നി​സ്വാ​ർ​ത്ഥ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ഫ​ല​മാ​യും പോ​സ്റ്റ്മോ​ർ​ട്ടം ക​ഴി​ഞ്ഞ് മൃ​ത​ദേ​ഹ​ങ്ങ​ൾ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ക്കു​ന്ന​തി​ൽ വൈ​റ്റ് ഗാ​ർ​ഡി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തെ നേ​താ​ക്ക​ൾ പ്ര​ത്യ​ക​മാ​യി അ​ഭി​ന​ന്ദി​ക്കു​ക​യും ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ക​യുo ചെ​യ്തു.

മ​ണ്ഡ​ലം യൂ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് പി.​കെ.​ബ​ഷീ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത്ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് പി.​കെ.​ജം​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഇ​സ്മ​യി​ൽ മൂ​ത്തേ​ടം, യൂ​ത്ത് ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്റ് ശ​രീ​ഫ് കു​റ്റൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ അ​ബ്ദു​ൽ ല​ത്തീ​ഫ്, മു​സ്ലിം ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സി.​എ​ച്ച് ഇ​ഖ്ബാ​ൽ മാ​സ്റ്റ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ച്ചി​ങ്ങ​ൽ കു​ഞ്ഞു.

എ​സ്.​ടി.​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് കെ.​ടി കു​ഞ്ഞാ​ൻ, നി​ല​മ്പൂ​ർ സി.​എ​ച്ച് സെ​ന്റ​ർ ചെ​യ​ർ​മാ​ൻ പി.​വി അ​ലി മു​ബാ​റ​ക്, യൂ​ത്ത് ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി നി​ഷാ​ജ് എ​ട​പ്പ​റ്റ, ലീ​ഗ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റ് കൊ​മ്പ​ൻ ഷം​സു, പ്ര​വാ​സി ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് റ​ഷീ​ദ് വ​രി​ക്കോ​ട​ൻ, ജി​ദ്ദ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് ഇ​സ്മ​യി​ൽ മു​ണ്ടു​പ​റ​മ്പ്, മ​ണ്ഡ​ലം ഗ്ലോ​ബ​ൽ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി ജു​നൈ​സ്.

ജി​ദ്ദ മ​ണ്ഡ​ലം കെ.​എം.​സി.​സി വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ടി ഉ​മ്മ​ർ, യൂ​ത്ത് ലീ​ഗ് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി ലു​ഖ്മാ​ൻ, റാ​ഫി വ​ഴി​ക്ക​ട​വ്, യാ​സ​ർ അ​റ​ഫാ​ത്ത്, മ​ണ്ഡ​ലം കെ​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഫ്സ​ൽ മു​ണ്ട​ശ്ശേ​രി, ശി​ഹാ​ബ് പൊ​റ്റ​മ്മ​ൽ, റാ​ഫി വ​ഴി​ക്ക​ട​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കെ.​പി.​റ​മീ​സ്, ഇ​ർ​ഷാ​ദ് ക​ക്കോ​ട​ൻ, ബ​ക്ക​ർ ചീ​മാ​ട​ൻ, സി​റാ​ജ് തോ​ണി​ക്ക​ര, ജാ​ഫ​ർ ചേ​രി​യാ​ട​ൻ, പി.​കെ.​അ​ജ്മ​ൽ, മി​ദ്ലാ​ജ് ചെ​മ്പ​ര​ൻ, മ​ൻ​സൂ​ർ കൈ​ത​വ​ള​പ്പി​ൽ, അ​ജ്മ​ൽ അ​ണ​ക്കാ​യ്, അ​ഫ്‌​സ​ൽ ക​രു​ളാ​യ്, ശു​ഐ​ബ് മു​ത്തു, ഫ​വാ​സ് ചു​ള്ളി​യോ​ട്, അ​ഷ്റ​ഫ് ഐ​ക്കാ​ര​ൻ, നൗ​ഷാ​ദ് പാ​ത്തി​പ്പാ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCFelicitationSaudi Arabia News
News Summary - Nilambur KMCC felicitates White Guards
Next Story