Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപഴകിയ ഒമ്പത് ടൺ...

പഴകിയ ഒമ്പത് ടൺ ഭക്ഷ്യവസ്തുക്കൾ പിടികൂടി

text_fields
bookmark_border
പഴകിയ ഒമ്പത് ടൺ ഭക്ഷ്യവസ്തുക്കൾ പിടികൂടി
cancel
camera_alt

പി​ടി​കൂ​ടി​യ, കാ​ലാ​വ​ധി ക​ഴി​ഞ്ഞ മാം​സോ​ൽ​പ​ന്നം

Listen to this Article

ജിദ്ദ: കാലാവധി തീർന്ന ഒമ്പത് ടൺ ഭക്ഷ്യവസ്തുക്കൾ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി പിടിച്ചെടുത്തു.ജിദ്ദയിലെ ഒരു സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന നിലയിലാണ് ഇത്രയും ഭക്ഷ്യവസ്തുകൾ കണ്ടെത്തിയത്.

കാലാവധി തീർന്നതും തീയതികൾ രേഖപ്പെടുത്താത്തതുമായ ഭക്ഷ്യവസ്തുകൾ പിടിച്ചെടുത്തതിലുണ്ട്. കാലാവധി കഴിഞ്ഞ ഈ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുമെന്നും സ്ഥാപനത്തിനെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

സ്ഥാപനങ്ങൾ ഭക്ഷ്യനിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഫീൽഡ് പരിശോധന സന്ദർശനങ്ങൾ തുടരും. നിയമലംഘനം നടത്തുന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരമറിയിക്കണമെന്നും ഉപഭോക്താക്കളോട് അതോറിറ്റി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seizedFood Itemsexpired
News Summary - Nine tons of stale food items were seized
Next Story