Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒമ്പത്​ വ്യാപാര...

ഒമ്പത്​ വ്യാപാര മേഖലകളിൽ 70 ശതമാനം സൗദിവത്​കരണം വ്യാഴാഴ്​ച മുതൽ

text_fields
bookmark_border
ഒമ്പത്​ വ്യാപാര മേഖലകളിൽ 70 ശതമാനം സൗദിവത്​കരണം വ്യാഴാഴ്​ച മുതൽ
cancel

ജിദ്ദ: സൗദിയിൽ ഒമ്പത്​ വ്യാപാര മേഖലകളിലെ ചില്ലറ, മൊത്ത വിൽപനശാലകളിൽ സ്വദേശിവത്​കരണം 70 ശതമാനമാക്കുന്ന തീരുമാനം വ്യാഴാഴ്​ച (മുഹറം ഒന്ന്​, ആഗസ്​റ്റ്​ 20) നടപ്പാകും. ഒമ്പത്​ മേഖലകളിൽ 70 ശതമാനം സ്വദേശിവത്​കരണം ഏർപ്പെടുത്താൻ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ​മ്മദ്​ ബിൻ സുലൈമാൻ അൽരാജിഹി തീരുമാനിച്ചത്​.

കോഫി, ചായ, തേൻ, പഞ്ചസാര, സുഗന്ധവ്യജ്ഞനങ്ങൾ, വെള്ളം, പാനീയങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഇൗത്തപ്പഴം, ധാന്യങ്ങൾ, വിത്തുകൾ, പൂക്കൾ, ചെടികൾ, കാർഷിക വസ്​തുക്കൾ, പുസ്​തകങ്ങൾ, സ്​​റ്റേഷനറി എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾക്കും വിദ്യാർഥികൾക്കാവശ്യമായ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കും പുറമെ സമ്മാനങ്ങൾ, കരകൗശല വസ്​തുക്കൾ, കളിപ്പാട്ടങ്ങൾ, മാംസം, മത്സ്യം, മുട്ട, തൈര്​, സസ്യ എണ്ണകൾ, ശുചീകരണ പദാർഥങ്ങൾ​, പ്ലാസ്​റ്റിക്​, സോപ്പ്​ എന്നിവ വിൽപന നടത്തുന്ന സ്​ഥാപനങ്ങളും ഇൗ തീരുമാനപരിധിയിൽ ഉൾപ്പെടും.

പുതിയ തീരുമാനം സംബന്ധിച്ച വിശദാംശങ്ങളും ഇതി​െൻറ പരിധിയിൽനിന്ന്​ ഒഴിവായ വാണിജ്യ മേഖലകളെക്കുറിച്ചും മന്ത്രാലയത്തി​െൻറ വെബ്​സൈറ്റിലെ സ്വദേശീവത്​കരണ ഗൈഡ്​ലൈനിൽ നിന്ന്​ അറിയാൻ കഴിയും. സ്വകാര്യ മേഖലയിലെ സ്വദേശിവത്​കരണ നടപടികൾ സ്വദേശികൾക്ക്​ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനും സ്​ത്രീ, പുരുഷ പങ്കാളിത്തം വർധിക്ക​ുന്നതിനും മന്ത്രാലയത്തി​െൻറ പുതിയ തീരുമാനങ്ങളെല്ലാം സഹായകമായിട്ടുണ്ട്​. ആയിരക്കണക്കിന്​ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുന്നതിന്​ ഇത്​ കാരണമായിട്ടുണ്ട്​. ഒരോ മന്ത്രാലയത്തിന്​ കീഴിലും സ്വദേശിവത്​കരണത്തിന്​ പ്രത്യേക വകുപ്പ്​ തന്നെയുണ്ട്​​. ഒരോ മേഖലകളിലും ഗവർണറേറ്റിന്​ കീഴിൽ പ്രത്യേക കമ്മിറ്റിയും ഇതിനായി രൂപവത്കരിച്ചു പ്രവർത്തിച്ചു വരുന്നുണ്ട്​​.

നേരത്തെ പല ഘട്ടങ്ങളിലായി വാണിജ്യ രംഗത്ത്​ വിവിധ മേഖകളിൽ സ്വദേശീവത്​കരണം നടപ്പാക്കിയിട്ടുണ്ട്​. കഴിഞ്ഞ മാർച്ചിലാണ്​ ഫാർമസി രംഗത്ത്​ സ്വദേശീവത്​കരണത്തിനു തുടക്കമിട്ടത്​. വിഷൻ 2030 യഥാർഥ്യമാകുന്നതോടെ രാജ്യത്തെ തൊഴിലില്ലായ്​മ ഗണ്യമായി കുറക്കാനാണ്​ മന്ത്രാലയം ലക്ഷ്യമിടുന്നത്​​. നടപ്പാക്കിവരുന്ന സാമ്പത്തിക പരിഷ്​കരണ പദ്ധതികൾ ​പൗരന്മാർക്ക്​ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുക കൂടി ലക്ഷ്യമിട്ടാണ്​. 2020ഒാടെ പൗരന്മാർക്ക്​ 12 ലക്ഷം തൊഴിലവസരങ്ങളാണ്​ ലക്ഷ്യമിടുന്നത്​. അതോടൊപ്പം പുതിയ സ്വദേശീവത്​കരണ തീരുമാനങ്ങ​ൾ കൂടി കർശനമാക്കുന്നതോടെ ഇൗ രംഗത്ത്​ ജോലി ചെയ്​തു കൊണ്ടിരിക്കുന്ന വിദേശികളായ നിരവധിയാളുകൾക്ക്​ തൊഴിൽ നഷ്​ടപ്പെടും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabiagulf news
Next Story