വാഹനാപകടത്തിൽ മരിച്ച നിസാറിെൻറ മൃതദേഹം ഖബറടക്കി
text_fieldsറിയാദ്: ഇൗ മാസം മൂന്നിന് റിയാദിൽ ടാങ്കർ ലോറി മറിഞ്ഞ് മരിച്ച കൊല്ലം കടയ്ക്കൽ മാേ ങ്കാട് മുതയിൽ സ്വദേശി പള്ളിക്കുന്നിൽ വീട്ടിൽ നിസാറുദ്ദീെൻറ (43) മൃതദേഹം ഖബറടക്കി. ച ൊവ്വാഴ്ച രാവിലെ 11ഒാടെ റിയാദ് നസീമിലെ മഖ്ബറയിലാണ് ഖബറടക്കിയത്. കോവിഡ് നിയന ്ത്രണമുള്ളതിനാൽ അടുത്തബന്ധുക്കളും സുഹൃത്തുക്കളും സാമൂഹികപ്രവർത്തകരുമായി വളരെ കുറച്ചുപേേര പെങ്കടുത്തുള്ളൂ. റിയാദ് നദീമിലെ സീവേജ് പ്ലാൻറിൽനിന്ന് മാലിന്യം കൊണ്ടുപോകുന്ന ടാങ്കർ ലോറിയിലെ ഡ്രൈവറായിരുന്നു നിസാർ.
ജനാദിരിയയിലെ പ്ലാൻറിൽ കൊണ്ടുപോയി നിക്ഷേപിച്ച ശേഷം തിരിച്ചുവരുേമ്പാൾ റോഡിലെ ഡിവൈഡറിൽ ഇടിച്ചുകയറി നിയന്ത്രണംവിട്ട ലോറി മറിഞ്ഞായിരുന്നു അപകടം. ഇളകി നിലത്തുവീണ ടാങ്കിന് അടിയിൽപെട്ട് തൽക്ഷണം മരിച്ചു. പൊലീസാണ് മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ എത്തിച്ചത്. ദീർഘകാലം സൗദിയിലുണ്ടായിരുന്ന നിസാർ പുതിയ വിസയിൽ റിയാദിൽ എത്തിയിട്ട് രണ്ടുവർഷത്തിലേറെയായി. സലാഹുദ്ദീൻ-ആരിഫ ബീവി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സജീല ബീവി. മക്കൾ: മുഫീദ ഫർസാന, മുർഷിദ് ഫർസാന. സഹോദരങ്ങൾ: നിഹാസ് (കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി), ഷൈല ബീവി, ഷാമില ബീവി.
നിയമനടപടികൾ പൂർത്തിയാക്കാൻ സാമൂഹികപ്രവർത്തകരായ സാദിഖ് തുവ്വൂർ, അൻവർ ഹജ് പനച്ചിമൂട് എന്നിവരാണ് സഹായിച്ചത്. ഖബറടക്ക ചടങ്ങിന് പ്രവാസി സാംസ്കാരിക വേദി ട്രഷറർ അംജദ് ആലുവ, തനിമ എക്സിക്യൂട്ടിവ് അംഗം ശരീഫ് റോഡുവിള, ബന്ധുക്കളായ നാഷിം ഖാൻ, നാസി, സുഹൃത്തുക്കളായ മുസ്തഫ അബ്ദുസ്സലാം, നിഷാദ് കടയ്ക്കൽ, നൗഷാദ് പുനലൂർ, അബ്ദുറഹിം ഓമശ്ശേരി, സൗദി സ്പോൺസറായ റാഷിദ് ബഹദൂൻ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.