നാലുമേഖലയിലെ സ്വദേശിവത്കരണത്തിന് ഇനി ദിവസങ്ങൾ
text_fieldsജിദ്ദ: നാല് മേഖലയിലെ വിൽപന കൗണ്ടറുകളിൽ സ്വദേശിവത്കരണം നടപ്പാക്കാൻ ഇനി 11 ദിവസം മാത്രം.
കാർ, മേേട്ടാർ സൈക്കിൾ കടകൾ, റെഡിമെയ്ഡ്, കുട്ടികളുടെ വസ്ത്രങ്ങൾ, പുരുഷന്മാർക്ക് മാത്രമായുള്ള വസ്ത്ര കടകൾ, വീട്ടുപകരണം, ഒാഫീസ് ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവയിലാണ് സെപ്റ്റംബർ 11 (മുഹറം ഒന്ന്) മുതൽ സ്വദേശിവത്രണം നടപ്പാക്കുന്നത്.
സ്വകാര്യമേഖലയിൽ സ്വദേശി അനുപാതം വർധിപ്പിക്കുന്നതിെൻറ ഭാഗമായി ഏതാനും മാസം മുമ്പാണ് 12 തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം പ്രഖ്യാപിച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കുക.
വാച്ച്, കണ്ണട, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് കടകളിൽ നവംബർ 10 (റബീഉൽ അവ്വൽ ഒന്ന്) മുതലും മെഡിക്കൽ ഉപകരണങ്ങൾ, കെട്ടിട നിർമാണ വസ്തുക്കൾ, സ്പെയർ പാർട്സ്, കാർപറ്റ്, മിഠായി കടകളിൽ 2019 ജനുവരി എട്ട് (ജമാദുൽ അവ്വൽ ഒന്ന്) മുതലും നടപ്പാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പുതിയ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കുന്നതിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കാൻ തൊഴിൽ സാമൂഹ്യമന്ത്രാലയം, മാനവ വിഭവശേഷി ഫണ്ട് (ഹദഫ്), സാമൂഹ്യവികസന ബാങ്ക് എന്നിവർ ഉൾപ്പെട്ട സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് സമിതി വേണ്ട നടപടികൾ സ്വീകരിച്ചുവരിയാണ്. നിശ്ചിത തിയതികൾക്ക് ശേഷം സ്വദേശികൾക്ക് മാത്രമാക്കിയ ജോലികളിൽ വിദേശികൾക്ക് ജോലി നൽകിയ ശിക്ഷ നടപടികൾ ഉണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.