ഡോക്ടറെ രണ്ടാഴ്ചക്കിടയിൽ വീണ്ടും കാണാൻ കൺസൾട്ടേഷൻ ഫീസ് വേണ്ട- റിയാദ് ആരോഗ്യവകുപ്പ്
text_fieldsറിയാദ്: സ്വകാര്യ ആശുപത്രികളിൽ ആദ്യപരിശോധനക്ക് ശേഷം രണ്ടാഴ്ചക്കുള്ളിൽ വീണ്ടും ഡോക്ടറെ കാണാൻ കൺസൾട്ടേഷൻ ഫീസ് നൽകേണ്ടതില്ലെന്ന് റിയാദ് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുന്ന തീരുമാനങ്ങളും നിർദേശങ്ങളും പാലിക്കാൻ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങൾ ബാധ്യസ്ഥമാണെന്ന് സ്വകാര്യ ആരോഗ്യ സ്ഥാപന നിയമത്തിലെ ഏഴാം ഖണ്ഡികയിലെ മൂന്നാം വകുപ്പ് അനുശാസിക്കുന്നു. ആദ്യ പരിശോധനാ തീയതി മുതൽ 14 ദിവസത്തിനുള്ളിൽ സൗജന്യമായി വീണ്ടും ഡോക്ടറെ കാണാൻ രോഗിക്ക് അവകാശമുണ്ടെന്ന് സ്വകാര്യ ആശുപത്രികളിൽ രോഗികളുടെ അവകാശങ്ങളും കടമകളുമായും ബന്ധപ്പെട്ട പ്രമാണം വ്യക്തമാക്കുന്നതായും ആരോഗ്യവകുപ്പ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.