ഇൻഷുറൻസ് പരിരക്ഷയില്ല: ഭീമമായ ചികിത്സ ചെലവ് നൽകാനാവാതെ മലയാളി
text_fieldsദമ്മാം: ഇൻഷുറൻസ് കാലാവധി അവസാനിച്ചതിെൻറ പിറ്റേദിവസം അപ്രതീക്ഷിതമായുണ്ടായ ഗുരുതര രോഗെത്തത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി ചികിത്സചെലവ് നൽകാനാവാതെ ആശുപത്രി കിടക്കയിൽ. ആലപ്പുഴ ചേർത്തല, വയലാർ വാറയിൽ വീട്ടിൽ സന്തോഷ് കുമാർ (54) ആണ് ഇപ്പോൾ ഉ ൗരാക്കുടുക്കിലായിരിക്കുന്നത്.
നേരത്തേ ഹൗസ് ൈഡ്രവർ വിസയിൽ ഏഴു വർഷത്തിലധികം സൗദിയിലുണ്ടായിരുന്ന സന്തോഷ് നാട്ടിൽപോയ ശേഷം കഴിഞ്ഞ ജനുവരിയിലാണ് പുതിയ വിസയിൽ തിരിച്ചെത്തിയത്. മൂന്നു മാസത്തിനകം സ്പോൺസർഷിപ് മാറിപോയ്ക്കൊള്ളാം എന്നായിരുന്നു വിസ വാങ്ങുേമ്പാഴുള്ള കരാർ. എന്നാൽ, കോവിഡ് പ്രതിസന്ധി സർവ പ്രതീക്ഷകളേയും തകർത്തു. ഇതിനിടയിൽ ഒരു മാസത്തിന് മുമ്പ് പെെട്ടന്ന് ശ്വസ തടസ്സത്തെത്തുടർന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. വഴിയിൽ രക്തം ഛർദിച്ച സന്തോഷിനെ ദമ്മാമിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അവിടെയെത്തിയപ്പോഴാണ് ഇൻഷുറൻസ് കാലാവധി കഴിഞ്ഞ കാര്യം അറിയുന്നത്. അടിയന്തര പ്രാധാന്യമുള്ള രോഗിയായതിനാൽ ആശുപത്രി സന്തോഷിനെ സ്വീകരിക്കാൻ നിർബന്ധിതമാവുകയായിരുന്നു. മൂന്നു ദിവസത്തെ അബോധാവസ്ഥക്ക് ശേഷമാണ് സന്തോഷ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഒരു മാസത്തിലധികം പിന്നിടുന്ന സന്തോഷിനിപ്പോൾ അരലക്ഷം റിയാലിന് മേൽ ആശുപത്രി ബിൽ ആയിക്കഴിഞ്ഞു. സന്തോഷിെൻറ സ്പോൺസർ എവിെടയാണെന്നുപോലും ഇയാൾക്ക് അറിയില്ല.
വിസകൊടുത്തവരും മൂന്നു മാസത്തിനകം ഇയാൾ സ്പോൺസർഷിപ് മാറാതിരുന്നത് തങ്ങളുടെ കുഴപ്പമല്ലെന്ന് വാദിക്കുകയാണ്. നിരവധി സാമൂഹിക പ്രവർത്തകരും സംഘടനപ്രവർത്തകരും സന്തോഷിെൻറ വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തിയെങ്കിലും ഇൗ കോവിഡ് കാലത്ത് ഇത്രയധികം റിയാൽ എങ്ങനെ കണ്ടെത്തുമെന്നറിയാതെ നിസ്സഹായരാവുകയാണ്.
ജീവിതം തിരിച്ചുകിട്ടിയ തന്നെ എങ്ങനെയെങ്കിലും ഒന്ന് നാട്ടിലെത്തിക്കാൻ സഹായിക്കണേയെന്ന് സന്തോഷ് തൊഴുകൈകളോടെ എല്ലാവരോടും അപേക്ഷിക്കുകയാണ്. ദമ്മാമിലെ പൊതുസമൂഹം മുന്നോട്ടു വന്നാൽ മാത്രമേ ഇൗ നിസ്സഹായനായ മനുഷ്യനെ ആശുപത്രിയിൽനിന്ന് നാട്ടിലെത്തിക്കാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.