ജോലിയും ശമ്പളവുമില്ല: 32 തൊഴിലാളികൾക്ക് സാമൂഹിക പ്രവർത്തകർ തുണയായി
text_fieldsസാബു മേലതിൽ
ജുബൈൽ: ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിൽ കഴിഞ്ഞ 32 തൊഴിലാളികൾക്ക് സാമൂഹികപ്രവർത്തകരുടെ ഇടപെടൽ ആശ്വാസമായി. ജുബൈൽ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ കാസ്റ്റ് ഫാക്ടറിയിലെ മലയാളികൾ ഉൾെപ്പടെയുള്ള ജീവനക്കാരുടെ ദുരിതത്തിനാണ് വർഷങ്ങൾക്കുശേഷം അറുതിയായത്. എട്ടുമാസത്തോളമായി ശമ്പള കുടിശ്ശികയുള്ളവരും നാലുവർഷമായി ഇഖാമയില്ലാത്തവരും കൂട്ടത്തിലുണ്ട്. ആരോഗ്യ ഇൻഷുറൻസ് ഇല്ലാതെ ചികിത്സ തേടാനോ പുറത്തുപോകാനോ കഴിയാത്ത ഇവർ നിർബന്ധിത സാഹചര്യത്തിൽ ജോലി ചെയ്തുവരുകയായിരുന്നു. ഫാക്ടറിക്കെതിരെ നേരത്തേ പരാതി നൽകിയിരുന്നതിനാൽ കോടതി ഫാക്ടറിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു.
നിരവധി തവണ ലേബർ ഓഫിസിൽ ചർച്ച നടെന്നങ്കിലും ഫലമുണ്ടാവാത്തതിനെ തുടർന്ന് ജുബൈൽ ലേബർ ഓഫിസ് ജനറൽ മാനേജർ സാമൂഹിക പ്രവർത്തകനും പ്രവാസി സാംസ്കാരിക വേദി വെൽഫെയർ വിങ്ങിെൻറ കോഒാഡിനേറ്ററുമായ സൈഫുദ്ദീൻ പൊറ്റശ്ശേരിയോട് പ്രശ്നത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടു. സൈഫുദ്ദീനും മറ്റൊരു സന്നദ്ധ പ്രവർത്തകനായ യാസീൻ അഹമ്മദും തൊഴിലാളികളുമായും മാനേജ്മെൻറുമായും വെവ്വേറെയും ഒരുമിച്ചും നടത്തിയ ചർച്ചയിൽ ഇരുവർക്കും അനുകൂലമായ തീരുമാനത്തിലെത്തുകയായിരുന്നു. ശമ്പള കുടിശ്ശിക നൽകാമെന്നും ഇഖാമയും മെഡിക്കൽ ഇൻഷുറൻസും പുതുക്കിനൽകാമെന്നും ഡിസംബർ അവസാനത്തോടെ എല്ലാ പ്രശ്നങ്ങളും തീർക്കാമെന്നും മാനേജ്മെൻറ് രേഖാമൂലം ഉറപ്പുനൽകിയിട്ടുണ്ട്. തുടർന്ന് ഫാക്ടറി മാനേജ്മെൻറ് ജുബൈൽ ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ അന്തിമരേഖയിൽ ഒപ്പിട്ടു. ഇേതതുടർന്ന് ബാങ്ക് അക്കൗണ്ട് പ്രവർത്തനക്ഷമമായതോടെ കുടിശ്ശിക ശമ്പളം ജീവനക്കാർക്ക് നൽകിത്തുടങ്ങി. തൊഴിൽ തർക്കത്തെ തുടർന്ന് മാറിനിന്നവർ ഉൾെപ്പടെ എല്ലാവരും ജോലിക്ക് ഹാജരാവുകയും ഫാക്ടറി പൂർണ പ്രവർത്തനത്തിലേക്ക് വരുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.