സൗദിയിൽ ഇനി മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് വേണ്ട
text_fieldsജിദ്ദ: സൗദിയിൽ ഇനി മാസ്കും സാമൂഹിക അകലവും ആവശ്യമില്ല. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ പ്രൊട്ടോകോളുകളിലാണ് രാജ്യം ഇളവ് പ്രഖ്യാപിച്ചത്. നിയമം മറ്റന്നാൾ ഞായറാഴ്ച മുതല്‍ നിലവില്‍ വരും.
പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ നിര്‍ബന്ധമാണ്. പൊതുസ്ഥലങ്ങള്‍, റെസ്‌റ്റോറന്റുകള്‍, പൊതുഗതാഗ സംവിധാനങ്ങള്‍, സിനിമ ഹാള്‍ എന്നിവിടങ്ങളിലും സാമൂഹിക അകലം പാലിക്കേണ്ടതില്ല. പക്ഷെ എല്ലാ സ്ഥലങ്ങളിലും പ്രവേശനം രണ്ടുഡോസ് എടുത്തവര്‍ക്ക് മാത്രമായിരിക്കും.
ഇസ്തിറാഹകളിലെ വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകളിള്‍ എത്രപേര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം. മസ്ജിദുല്‍ ഹറാമിലും മസ്ജിദുന്നബവിയിലും മുഴുവൻ സീറ്റുകളും ഉപയോഗപ്പെടുത്താം. പക്ഷെ അവിടെയുള്ള തൊഴിലാളികളും സന്ദര്‍ശകരും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. അതെ സമയം പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് ആരോഗ്യമന്ത്രാലയത്തിന്റെ വ്യക്തിഗത വിവരങ്ങള്‍ക്കായുള്ള തവക്കല്‍നാ ആപ് കാണിക്കല്‍ നിര്‍ബന്ധമാണ്.
തവക്കൽന ആപ്പ് വഴി ആരോഗ്യ പരിശോധനകൾ നടപ്പാക്കാത്ത സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതും അകലം പാലിക്കുന്നതും തുടരകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.