Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാ​ത്തി​രി​പ്പി​ന്...

കാ​ത്തി​രി​പ്പി​ന് വി​രാ​മം; റി​യാ​ദ് മെ​ട്രോ സ​ൽ​മാ​ൻ രാ​ജാ​വ് രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു

text_fields
bookmark_border
inauguration
cancel
camera_alt

റി​യാ​ദ് മെ​ട്രോ പ​ദ്ധ​തി സ​ൽ​മാ​ൻ രാ​ജാ​വ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു 

റി​യാ​ദ്: സൗ​ദി ത​ല​സ്ഥാ​ന ന​ഗ​രി​യു​ടെ സ്വ​പ്ന പ​ദ്ധ​തി​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട റി​യാ​ദ് മെ​ട്രോ റെ​യി​ൽ യാ​ഥാ​ർ​ഥ്യ​മാ​യി. സൗ​ദി ഭ​ര​ണാ​ധി​കാ​രി കി​ങ് സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് മെ​ട്രോ റെ​യി​ൽ രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ റി​യാ​ദി​ൽ അ​ൽ​യ​മാ​മ കൊ​ട്ടാ​ര​ത്തി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് രാ​ജാ​വ് ബ്ലൂ, ​റെ​ഡ്, വ​യ​ല​റ്റ് എ​ന്നീ മൂ​ന്ന് നി​റ​ത്തി​ലു​ള്ള മെ​ട്രോ ലൈ​നു​ക​ളു​ടെ സ്വി​ച്ച് ഓ​ൺ ക​ർ​മം ന​ട​ത്തി​യ​ത്.

ആ​ദ്യ​ഘ​ട്ട​മാ​യി ന​ഗ​ര ഹൃ​ദ​യ​മാ​യ ബ​ത്ഹ, മെ​ട്രോ​പൊ​ളി​റ്റ​ൻ കേ​ന്ദ്ര​മാ​യ ഒ​ല​യ, തെ​ക്ക​ൻ ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ താ​ഴ്വ​ര​പ്ര​ദേ​ശ​മാ​യ അ​ൽ ഹൈ​ർ എ​ന്നി​വ​യെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ബ്ലൂ ​ലൈ​ൻ, കി​ങ് അ​ബ്ദു​ല്ല റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള റെ​ഡ് ലൈ​ൻ, അ​ബ്ദു​ൽ റ​ഹ്മാ​ൻ ബി​ൻ ഔ​ഫ്, ശൈ​ഖ് ഹ​സ​ൻ ബി​ൻ ഹു​സൈ​ൻ എ​ന്നീ ന​ഗ​ര​വീ​ഥി​ക​ളോ​ട് ചേ​ർ​ന്നു​ള്ള വ​യ​ല​റ്റ് ലൈ​ൻ എ​ന്നി​വ​യി​ലൂ​ടെ​യു​ള്ള ട്രെ​യി​നു​ക​ളു​ടെ സ​ർ​വി​സി​നാ​ണ് ഔ​പ​ചാ​രി​ക തു​ട​ക്കം കു​റി​ച്ച​ത്. ഡി​സം​ബ​ർ ഒ​ന്നി​ന് ഞാ​യ​റാ​ഴ്ച മു​ത​ൽ പൊ​തു ജ​ന​ങ്ങ​ൾ​ക്ക് മെ​ട്രോ യാ​ത്ര ആ​രം​ഭി​ക്കും.

സാ​ബ് ഹെ​ഡ് ഓ​ഫിസ്, സു​ലൈ​മാ​ൻ ഹ​ബീ​ബ് ആ​ശു​പ​ത്രി, കി​ങ് അ​ബ്ദു​ള്ള ഫി​നാ​ൻ​ഷ്യ​ൽ സി​ഡ്ട്രി​ക് (കെ.​എ.​എ​ഫ്.​ഡി-1), അ​ൽ മു​റൂ​ജ്, കി​ങ് ഫ​ഹ​ദ് ഡി​സ്ട്രി​ക്റ്റ്, കെ.​എ.​എ​ഫ്.​ഡി-2, ലെ​ഡ് ലൈ​ൻ ജ​ങ്ഷ​ൻ, അ​ൽ വു​റൂ​ദ് 2, അ​ൽ ഉ​റൂ​ബ, അ​ലി​ൻ​മ ബാ​ങ്ക്, അ​ൽ ബി​ലാ​ദ് ബാ​ങ്ക്, കി​ങ് ഫ​ഹ​ദ് ലൈ​ബ്ര​റി, ഇ​ന്റീ​രി​യ​ർ മി​നി​സ്ട്രി, മു​റ​ബ്ബ, ജ​വാ​സാ​ത്ത്, മു​റ​ബ്ബ മ്യു​സി​യം, ബ​ത്ത സ്റ്റേ​ഷ​ൻ, ഓ​റ​ഞ്ച് ജ​ങ്ഷ​ൻ, അ​ൽ ഊ​ദ്, സ​കീ​റീ​ന, മ​ൻ​ഫൂ​അ, അ​ൽ ഈ​മാ​ൻ ആ​ശു​പ​ത്രി, അ​സീ​സി​യ ബ​സ് സ്റ്റേ​ഷ​ൻ, അ​ൽ അ​സീ​സി​യ, ദാ​ർ അ​ൽ ബൈ​ദ എ​ന്നി 25 സ്റ്റേ​ഷ​നു​ക​ളാ​ണ് പ്ര​ധാ​ന റൂ​ട്ടാ​യ ബ്ലൂ ​ലൈ​നി​ലു​ള്ള​ത്.

എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ആ​റ് മു​ത​ൽ രാ​ത്രി 12 മ​ണി വ​രെ മെ​ട്രോ ട്രാ​ക്കി​ലു​ണ്ടാ​കും. ആ​റ് ട്രാ​ക്കു​ക​ളി​ലൂ​ടെ​യും മെ​ട്രോ ഓ​ടി​ത്തു​ട​ങ്ങി​യാ​ൽ ദി​നേ​ന പ​ത്ത് ല​ക്ഷം യാ​ത്രി​ക​ർ​ക്ക് സേ​വ​നം ന​ൽ​കാ​നാ​കും. ജ​നു​വ​രി അ​ഞ്ചി​നാ​ണ് ഓ​റ​ഞ്ച് ലൈ​ൻ ഓ​ടി​ത്തു​ട​ങ്ങു​ക. ഇ​തോ​ടെ രാ​ജ്യ​ത്തെ പ്ര​ഥ​മ മെ​ട്രോ റെ​യി​ൽ സം​വി​ധാ​നം റി​യാ​ദ് ന​ഗ​ര​ത്തി​ൽ പൂ​ർ​ണ​ത​യി​ലെ​ത്തും.

കി​ങ് അ​ബ്ദു​ൽ അ​സീ​സ് പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ലു​ള്ള മെ​ട്രോ യാ​ത്രാ​നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച​തോ​ടെ ന​ഗ​ര​ത്തി​ലെ ജ​ന​കീ​യ​യാ​ത്ര സം​വി​ധാ​ന​വു​മാ​കും റി​യാ​ദ് മെ​ട്രോ. ര​ണ്ട് മ​ണി​ക്കൂ​ർ യാ​ത്ര​ക്ക് നാ​ല് റി​യാ​ലും, മൂ​ന്ന് ദി​വ​സ​ത്തെ ഒ​ന്നി​ച്ചു​ള്ള ടി​ക്ക​റ്റി​ന് 20 റി​യാ​ലും, ഏ​ഴ് ദി​വ​സ​ത്തെ ടി​ക്ക​റ്റി​ന് 40 റി​യാ​ലും, ഒ​രു മാ​സ​ത്തെ മു​ഴു​നീ​ള യാ​ത്ര​ക്ക് 140 റി​യാ​ലു​മാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ.

റി​യാ​ദ് മെ​ട്രോ ട്രെ​യി​നു​ക​ൾ

എ​ല്ലാ ടി​ക്ക​റ്റി​ലും അ​താ​ത് സ​മ​യപ​രി​ധി​ക്കു​ള്ളി​ൽ ബ​സു​ക​ളി​ലും മെ​ട്രോ​യി​ലും പ​രി​ധി​യി​ല്ലാ​ത്ത യാ​ത്ര ചെ​യ്യാം. ആ​റ് വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് യാ​ത്ര പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി​രി​ക്കും. റി​യാ​ദ് ബ​സ് ആ​പ് വ​ഴി​യും ദ​ർ​ബ് ആ​പ് വ​ഴി​യും, മ​റ്റ് ബാ​ങ്ക് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ചും ടി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കാം.

176 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള പാ​ത 46.3 കി​ലോ​മീ​റ്റ​ർ ഭൂ​മി​ക്ക​ടി​യി​ലൂ​ടെ​യാ​ണ്. ഇ​തി​ൽ 35 കി​ലോ​മീ​റ്റ​ർ തു​ര​ങ്ക പാ​ത ആ​ദ്യം തു​റ​ക്കു​ന്ന ഒ​ല​യ-​ബ​ത്ഹ-​അ​ൽ ഹൈ​ർ ബ്ലൂ ​ലൈ​നി​ലാ​ണ്. ന​ഗ​ര​ത്തി​ലാ​കെ 84 മെ​ട്രോ സ്റ്റേ​ഷ​നു​ക​ളു​ണ്ട്. അ​തി​ൽ നാ​ല് എ​ണ്ണം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നു​ക​ളാ​ണ്.

ജ​ന​വാ​സ കേ​ന്ദ്ര​വും വാ​ണി​ജ്യ ന​ഗ​ര​വു​മാ​യ ബ​ത്ഹ​യി​ൽ മ്യൂ​സി​യ​ത്തി​ലേ​ക്ക് മെ​ട്രോ​ക്കു​ള്ള​ത് വി​ശാ​ല സം​വി​ധാ​ന​മു​ള്ള സ്റ്റേ​ഷ​നാ​ണ്. മെ​ട്രോ സ്റ്റേ​ഷ​നു​ക​ളെ​യും ന​ഗ​ര​ത്തി​ലെ മു​ക്കു​മൂ​ല​ക​ളെ​യും ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് റി​യാ​ദ് ബ​സ് സ​ർ​വി​സു​മു​ണ്ടാ​കും.

നി​ല​വി​ൽ റി​യാ​ദ് ന​ഗ​ര​ത്തി​ലെ വി​വി​ധ റൂ​ട്ടു​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. ഈ ​സ​ർ​വി​സു​ക​ളെ അ​താ​തി​ട​ങ്ങ​ളി​ലെ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കും.

ക​ടു​ത്ത ട്രാ​ഫി​ക് കു​രു​ക്കി​ൽനി​ന്ന് ന​ഗ​ര​ത്തെ മോ​ചി​പ്പി​ക്കു​ന്ന പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ന​ഗ​ര​വാ​സി​ക​ളും സ​ന്ദ​ർ​ശ​ക​രും. വി​മാ​ന​ത്താ​വ​ളം ഉ​ൾ​പ്പെ​ടെ റി​യാ​ദ് ന​ഗ​ര​ത്തി​ന്റെ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലെ​ല്ലാ​മെ​ത്തു​ന്ന മെ​ട്രോ റെ​യി​ൽ പൂ​ർ​ണാ​വ​സ്ഥ​യി​ൽ ഓ​ടി​ത്തു​ട​ങ്ങു​മ്പോ​ൾ യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും. കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്കി​ലു​ള്ള യാ​ത്ര റി​യാ​ദ് മെ​ട്രോ​യെ ജ​ന​കീ​യ​മാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

സ​മ​യ​ന​ഷ്‌​ട​വും സാ​മ്പ​ത്തി​ക ന​ഷ്‌​ട​വും നി​ക​ത്തു​ന്ന ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഗ​താ​ഗ​ത പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ലാ​കു​മ്പോ​ൾ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ള​ർ​പ്പി​ച്ചും മെ​ട്രോ, ന​ഗ​ര​ത്തി​ലു​ണ്ടാ​ക്കു​ന്ന മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​ഞ്ഞും സോ​ഷ്യ​ൽ മീ​ഡി​യ വ​ലി​യ ച​ർ​ച്ച​ക്കാ​ണ് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King SalmanRiyadh MetroSaudi Arabia News
News Summary - No more waiting- King Salman dedicated Riyadh Metro to the people
Next Story