രണ്ടാമത്തെ ഉംറക്ക് ഇനി 15 ദിവസം കാത്തിരിക്കണ്ട
text_fieldsജിദ്ദ: സൗദിയിൽ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ പശ്ചാത്തലത്തില്‍ രണ്ടാമത്തെ ഉംറ നിര്‍വഹിക്കാന്‍ ഇനി 15 ദിവസം കാത്തിരിക്കണമെന്ന നിബന്ധന മാറ്റി. വേഗത്തിൽ ഉംറ പെർമിറ്റ് ലഭിക്കുന്നതിനുള്ള ക്രമീകരണം ഹജ്ജ് ഉംറ ആപ്ലിക്കേഷനിൽ വരുത്തിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ ഉംറക്ക് നിയന്ത്രണമുണ്ടായിരുന്നു. ഒരു ഉംറ പെര്‍മിറ്റ് നേടിയ ശേഷം വീണ്ടും പെര്‍മിറ്റ് നേടാന്‍ 15 ദിവസം കഴിയേണ്ടിയിരുന്നു. ഇതാണിപ്പോൾ ഒഴിവാക്കിയത്.
മുമ്പത്തെ പോലെ ഇപ്പോൾ അപേക്ഷിക്കുന്ന മുറക്ക് വീണ്ടും ഉംറ കർമത്തിനുള്ള പെർമിറ്റ് ലഭ്യമാകും. മക്ക ഹറമിലെ മുഴുവന്‍ ശേഷിയും പ്രയോജനപ്പെടുത്താൻ തുടങ്ങിയ സാഹചര്യത്തിലാണ് ഈ നിബന്ധന റദ്ദാക്കിയിരിക്കുന്നത്. തവക്കല്‍നാ, ഇഅ്തമര്‍നാ ആപ്പുകൾ ഉപയോഗിച്ചാണ് പെർമിറ്റ് കരസ്ഥമാക്കേണ്ടത്. മദീനയിലെ പ്രവാചകെൻറ പള്ളിയിയിലെ പുണ്യ സ്ഥലമായ റൗദാ ശരീഫിൽ പ്രവേശിക്കാനുള്ള നിയന്ത്രണവും നീക്കി. നേരത്തെ ഒരു തവണ ഇവിടെ സന്ദർശിച്ചാൽ ഒരു മാസത്തിന് ശേഷമായിരുന്നു വീണ്ടും സന്ദർശിക്കാൻ അനുമതി നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.