ഹജ്ജ് തീർഥാടകരുടെ എണ്ണം; ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ എണ്ണം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് സൗദി ഹജ്ജ്, ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫതാഹ് അൽമുശാത് പറഞ്ഞു. റോത്താന ഖലീജിയ ചാനലിന്‍റെ 'യാ ഹലാ' പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രസ്താവന.
തീർഥാടകരുടെ എണ്ണം 60,000 ആയി നിർണയിച്ചുവെന്ന തരത്തിലുള്ള പ്രചാരണമുണ്ട്. എന്നാൽ അത് ശരിയല്ല. സാഹചര്യങ്ങൾക്കനുസരിച്ച് എണ്ണത്തിൽ വ്യത്യാസമുണ്ടായേക്കും. ഹജ്ജുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. അതു പൂർത്തിയാൽ തീർഥാടകരുടെ എണ്ണം കൃത്യമായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ആഭ്യന്തര, വിദേശ തീർഥാടകർ കോവിഡ് വാക്സിനെടുത്തിരിക്കുക എന്നത് ഈ വർഷത്തെ ഹജ്ജ് വ്യവസ്ഥകളിലുൾപ്പെടും. ഹജ്ജിൽ പ്രയോഗിക്കുന്ന സംവിധാനങ്ങൾ സമഗ്രമാണ്. വ്യവസ്ഥകൾ ഏതെങ്കിലും പ്രത്യേക വിഭാഗങ്ങൾക്കോ, രാജ്യങ്ങൾക്കോ മാത്രമാകുകയില്ലെന്ന് കോവിഡ് അതിരൂക്ഷമായി കൊണ്ടിരിക്കുന്ന ചില രാജ്യങ്ങളെ ഹജ്ജിൽ നിന്ന് ഒഴിവാക്കുമോയെന്ന ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.