ഉച്ചസമയത്തെ ജോലി നിരോധന തീരുമാനം സൗദിയിൽ പ്രാബല്യത്തിലായി
text_fieldsജിദ്ദ: ചൂട് കനത്തതോടെ തുറസ്സായ സ്ഥലങ്ങളിലെ ഉച്ചസമയത്തെ ജോലി നിരോധിച്ചുകൊണ്ടുള്ള തീരുമാനം പ്രാബല്യത്തിൽ. ഉച്ച 12 മുതൽ മൂന്ന് വരെയാണ് തുറസ്സായ സ്ഥലങ്ങളിലെ ജോലിക്കുള്ള നിരോധനം. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഇതു തുടരും. ദേശീയ തൊഴിൽ സേഫ്റ്റി ആൻഡ് ഹെൽത്തുമായി സഹകരിച്ച് മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇത് നടപ്പാക്കുന്നത്.
സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിന്റെ ഭാഗമാണിതെന്നും എല്ലാ സ്ഥാപനങ്ങളും പാലിക്കണമെന്നും ഇതിനനുസരിച്ച് തൊഴിൽ സമയം ക്രമീകരിക്കണമെന്നും മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.