പ്രകാശത്തിന്റെ കലാവേല; ‘നൂർ അൽ റിയാദി’ൽ തിളങ്ങി ജാക്സ് ഡിസ്ട്രിക്ട്
text_fieldsറിയാദ്: ലോകമെമ്പാടുമുള്ള കലാകാരന്മാരുടെ സർഗ സൃഷ്ടികളാൽ റിയാദ് നഗരത്തിന്റെ വടക്കുഭാഗമായ ജാക്സ് ഡിസ്ട്രിക്ട് തിളങ്ങുന്നു. ‘നൂർ റിയാദ് 2024’ ആഘോഷത്തിന്റെ ഭാഗമായി ജാക്സ് ഡിസ്ട്രിക്ടിൽ നിരവധി സൗദി, അന്തർദേശീയ കലാകാരന്മാരുടെ പ്രചോദനാത്മകമായ ഒരു കൂട്ടം കലാസൃഷ്ടികൾ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്.
സൗദി അറേബ്യയുടെ സാസ്കാരിക നവോത്ഥാനത്തെ ഉൾക്കൊള്ളുന്നതും സർഗാത്മകതയാൽ അഭിവൃദ്ധിപ്പെടുന്നതുമായ ഒരിടമായും കലാപ്രേമികളെ ആകർഷിക്കുന്ന ഒരു സവിശേഷ കലാനഗര ഭാഗമായും ജാക്സ് ഡിസ്ട്രിക്ടിന്റെ പ്രാധാന്യം വർധിച്ചിരിക്കുകയാണെന്ന് നൂർ അൽ റിയാദ് സെലിബറേഷൻ ഡയറക്ടർ എൻജി. നൗഫ് അൽ മുനിഫ് പറഞ്ഞു. പ്രത്യേകിച്ച് ‘നൂർ റിയാദ്’ താൽപര്യമുള്ളവർക്കും സന്ദർശകർക്കും ഇവിടെ ഒരുക്കിയിട്ടുള്ള ലഘു കലാസൃഷ്ടികളുമായി സംവദിക്കാൻ സൗകര്യമൊരുക്കിയിരിക്കുന്നു.
നൂർ അൽ റിയാദ് ആഘോഷത്തിന്റെ നാലാമത്തെ പതിപ്പാണ് ഇപ്പോൾ നടക്കുന്നത്. അതിന്റെ മൂന്ന് വേദികളിലൊന്നാണ് ജാക്സ് ഡിസ്ട്രിക്ട്. വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ അരങ്ങേറുന്നുണ്ട്. പുറമേ നിരവധി കലാസൃഷ്ടികൾ ഇവിടെ ഒരുക്കുകയും ചെയ്തിരിക്കുന്നതായും ഡയറക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.