‘നൂറുൽ ഹുദാ’ പ്രവാസികളുടെ പുതിയ മലയാള സംഗീത ആൽബം
text_fieldsറിയാദ്: പ്രവാസി കലാകാരന്മാർ പിന്നണിയിൽ അണിനിരന്ന പുതിയ മലയാള സംഗീത ആൽബം പുറത്തിറങ്ങി. ‘നൂറുൽ ഹുദാ’ എന്ന ആൽബം പാപ്പൻസ് സിനിമ കമ്പനിയാണ് സൗദിയിൽ ചിത്രീകരിച്ചത്. ബാപ്പു വെള്ളിപ്പറമ്പിന്റെ വരികൾക്ക് ജലീൽ വേങ്ങര ഈണം നൽകി ഗായിക ലിനു ലിജോ ആലപിച്ച ഗാനമാണ് ആൽബത്തിലേത്. സൗദി പശ്ചത്താലത്തിൽ പരിമിത സൗകര്യങ്ങളിലാണ് ആൽബം ചിത്രീകരിച്ചതെന്ന് സംവിധായകൻ ലിജോ ജോൺ പറഞ്ഞു.
പ്രവാസികളായ സജ്ജാദ് പള്ളം, സുബൈർ ആലുവ എന്നിവരാണ് പ്രൊഡക്ഷൻ കൺട്രോളർമാർ. ധനീഷ് മുടിക്കോട്, അമീൻ പൊന്നാട്, ബേബി കുര്യച്ചൻ, ഷമീർ വളാഞ്ചേരി, പ്രശാന്ത് തൈവളപ്പിൽ, ജോസഫ് ജോർജ് എന്നിവരാണ് പിന്നണിയിൽ പ്രവർത്തിച്ചവർ. ജിനൻ മീഡിയയിലാണ് പാട്ട് റെക്കോഡിങ് സ്റ്റുഡിയോ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.