നൊറാക് ഓണം, സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
text_fieldsദമ്മാം: ജന്മനാടിന്റെ ദേശീയാഘോഷമായ ഓണവും അന്നം തരുന്ന സൗദി അറേബ്യയുടെ ദേശീയദിനവും കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ (നൊറാക്) ആഘോഷമായി കൊണ്ടാടി. ഓണപ്പൂക്കളവും മാവേലിതമ്പുരാന്റെ എഴുന്നള്ളത്തും വിഭവസമൃദ്ധമായ ഓണസദ്യയും തിരുവാതിരക്കളിയും പാട്ടുകളും നൃത്തങ്ങളും രസകരമായ കളികളുമെല്ലാം ഒത്തുചേർന്നപ്പോൾ ആഘോഷം അവിസ്മരണീയമായ ഒരു ഉത്സവമായി മാറി. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചു. നൊറാക് ഭരണസമിതിയംഗങ്ങൾ ചേർന്നവതരിപ്പിച്ച നൃത്തം ശ്രദ്ധേയമായി.
നൊറാക് പ്രസിഡന്റ് പോൾ വർഗീസ്, ചെയർപേഴ്സൻ ഡോ. സിന്ധു ബിനു, ഉപദേശക സമിതി അംഗം എബ്രഹാം മാത്യു എന്നിവർ യോഗത്തിൽ സംസാരിച്ചു. അഹ്മദ് പുളിക്കൽ, സാജിദ് ആറാട്ടുപുഴ, സിറാജ് പുറക്കാട്, നിസാർ മാന്നാർ, മാലിക്ക് മക്ബൂൽ, നജ്മുന്നിസ വെങ്കിട്ട, ഹുസ്ന ആസിഫ് തുടങ്ങിയവർ പങ്കെടുത്തു.
നൊറാക് ഭാരവാഹികളായ ബിജു മാത്യു, ഡോ. പ്രിൻസ് മാത്യു, വിനോദ് കുമാർ, ജോസൻ ഒളശ്ശ, ഡെന്നീസ് മണിമല, മാക്സ്മില്ല്യൻ ജോസഫ്, അരുൺ സുകുമാരൻ, സഞ്ജു മണിമല, ജോബിൻ തോമസ് എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ബിനു പുരുഷോത്തമൻ ആമുഖം പ്രഭാഷണം നിർവഹിച്ചു. ഡോ. ഡോണ പ്രിൻസ്, സീനത്ത് ഷെറീഫ്, ഗോപൻ മണിമല, സോണി ജേക്കബ്, ആനി പോൾ, ആൻസി ജോസൻ, ദീപ ജോബിൻ, സവിത ബിജു എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഷെറീഫ് ഖാൻ സ്വാഗതവും ട്രഷറർ ജോയ് തോമസ് നന്ദിയും പറഞ്ഞു. കല്യാണി ബിനു അവതാരകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.