നോർക്ക- ലോക കേരളസഭയുടെ 11ാമത് ചാർട്ടർ വിമാനം പറന്നു
text_fieldsദമ്മാം: നോർക്ക ലോക കേരളസഭയുടെ നേതൃത്വത്തിൽ ഒരുക്കിയ 11ാമത്തെ ചാർട്ടർ വിമാനം ദമ്മാമിൽനിന്നും കൊച്ചിയിലേക്ക് പറന്നു. 176 യാത്രക്കാരാണ് പോയത്. പി.പി.ഇ കിറ്റുകൾ ഉൾപ്പെടെ 1095 റിയാൽ ആയിരുന്നു വിമാന ടിക്കറ്റ് നിരക്ക്.ലോക കേരളസഭ അംഗങ്ങളും സന്നദ്ധപ്രവർത്തകരും യാത്രക്കാരെ സഹായിക്കാൻ വിമാനത്താവളത്തിലുണ്ടായിരുന്നു.
കോവിഡ് മൂലം പ്രതിസന്ധിയിലായ മലയാളി പ്രവാസികളെ സംരക്ഷിക്കാനായി കേരള സർക്കാറിെൻറയും നോർക്കയുടെയും നിർദേശപ്രകാരം അഞ്ചു മാസം മുമ്പ്, സൗദി കിഴക്കൻ പ്രവിശ്യയിൽനിന്നുള്ള ലോക കേരളസഭാംഗങ്ങൾ മുൻകൈയെടുത്ത് നോർക്ക ഹെൽപ് ഡെസ്ക് രൂപവത്കരിച്ചത്. സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ മൂന്നാഴ്ച മുമ്പ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു. എന്നാൽ നോർക്ക നടത്തിവന്നിരുന്ന ചാർട്ടർ വിമാന സർവിസുകൾ തുടരണമെന്ന് പ്രവാസി സമൂഹത്തിൽനിന്നും ഉയർന്ന അഭ്യർഥനയെ തുടർന്ന് ലോക കേരളസഭ തന്നെ നേരിട്ട് ചാർട്ടർ വിമാന സർവിസുകൾ ഏറ്റെടുത്തു പ്രവർത്തിച്ചു വരുകയാണ്. അടുത്ത ചാർട്ടർ വിമാനം ഇൗ മാസം 17ന് ദമ്മാമിൽ നിന്ന് കൊച്ചിയിലേക്ക് പറക്കുമെന്നും കൺവീനർ ആൽബിൻ ജോസഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.