നോർക്ക –ലോക കേരളസഭയുടെ ചാർട്ടർ വിമാനം കൊച്ചിയിലേക്ക് പറന്നു
text_fieldsദമ്മാം: 76 യാത്രക്കാരുമായി നോർക്ക- ലോക കേരളസഭയുടെ ചാർട്ടേഡ് വിമാനം ദമ്മാം കിങ് ഫഹദ് വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേക്ക് പറന്നു. രണ്ട് കൈക്കുഞ്ഞുങ്ങളും മൂന്നു കുട്ടികളും 169 മുതിർന്നവരുമായിരുന്നു വിമാനത്തിലെ യാത്രക്കാർ. ഇതിൽ മൂന്നുപേർ വീൽചെയർ യാത്രക്കാരായിരുന്നു. തുടർചികിത്സക്ക് വേണ്ടിയായിരുന്നു ഇവർ യാത്രയായത്. ഇവരിൽ ഒരാൾക്ക് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് ആശുപത്രിയിൽ വരെ നോർക്കയുടെ ഫ്രീ ആംബുലൻസ് സർവിസും ഏർപ്പെടുത്തിയിരുന്നു.
ലോക കേരളസഭ അംഗങ്ങളും വളൻറിയർമാരും വിമാനത്താവളത്തിലെത്തി യാത്രക്കാരെ സഹായിച്ചു. കോവിഡ് ബാധ തുടങ്ങിയ ശേഷം, കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ നോർക്ക- ലോക കേരളസഭയുടെ നേതൃത്വത്തിൽ 11 ചാർട്ടേഡ് വിമാനങ്ങളാണ് ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോേട്ടക്കും സർവിസ് നടത്തിയത്. അടുത്ത ചാർട്ടേഡ് വിമാനം സെപ്റ്റംബർ 22നാണെന്ന് കൺവീനർ ആൽബിൻ ജോസഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.