നവയുഗം നോർക്ക ഹെൽപ് ഡെസ്ക്കിന് ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറി
text_fieldsഅൽഅഹ്സ: കോവിഡ് കാരണം ദുരിതത്തിലായ പ്രവാസികളെ സഹായിക്കുന്ന അൽഅഹ്സ നോർക്ക ഹെൽപ് ഡെസ്ക്കിന് നവയുഗം സാംസ്കാരിക വേദി മേഖല കമ്മിറ്റി ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറി. കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ പ്രയാസപ്പെടുന്നവരെ സഹായിക്കാനുള്ള ശ്രമങ്ങൾ വിജയകരമായി നടത്തുന്ന അൽഅഹ്സ നോർക്ക ഹെൽപ് ഡെസ്ക്കിെൻറ തുടർവിഭവ സമാഹരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിെൻറ ഭാഗമായാണ് ഫുഡ് കിറ്റുകൾ കൈമാറിയത്. നോർക്ക ഹെൽപ് ഡെസ്ക്കിനുവേണ്ടി ജനറൽ കൺവീനർ നാസർ മദനി, പർച്ചേസ് ഗ്രൂപ് കോഒാഡിനേറ്റർ പ്രസാദ് കരുനാഗപ്പള്ളി എന്നിവർ ചേർന്ന് നവയുഗം അൽഅഹ്സ മേഖല കമ്മിറ്റി പ്രസിഡൻറ് ഉണ്ണി മാധവിൽനിന്ന് കിറ്റുകൾ ഏറ്റുവാങ്ങി.
ചടങ്ങിൽ റഹീം തൊളിക്കോട്, സുശീൽ കുമാർ, സുൽഫിക്കർ വെഞ്ഞാറമൂട്, നിസാം കടക്കൽ എന്നിവർ പെങ്കടുത്തു. അൽഅഹ്സയിലെ വിവിധ പ്രവാസി സംഘടനകളും സാമൂഹിക പ്രവർത്തകരും വനിത പ്രവർത്തകരും യോജിച്ചാണ് നോർക്ക ഹെൽപ് ഡെസ്ക്കിന് കീഴിൽ കോവിഡ് കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ രണ്ടു മാസമായി നടത്തുന്നത്. ഫുഡ് കിറ്റുകൾ, മരുന്നുകൾ, ചികിത്സാ സഹായങ്ങൾ, ക്വാറൻറീൻ ക്യാമ്പുകളിൽ കോവിഡ് പോസിറ്റിവായി കഴിയുന്നവർക്കുള്ള സഹായങ്ങൾ, മറ്റിതര സഹായങ്ങൾ എല്ലാം നോർക്ക ഹെൽപ് ഡെസ്ക്കിനുകീഴിൽ നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.