മാഹി പ്രവാസികളെയും നോർക്ക രജിസ്ട്രേഷനിൽ ഉൾപ്പെടുത്തണം –െഎ.ഒ.സി
text_fieldsദമ്മാം: നാട്ടിലേക്ക് തിരിച്ചുപോകാനാഗ്രഹിക്കുന്നവർക്ക് ഏർപ്പെടുത്തിയ നോർക്ക രജി സ്ട്രേഷനിൽ മാഹിക്കാരായ മലയാളികളെ ഉൾപ്പെടുത്തണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്ര സ് (െഎ.ഒ.സി) മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ ആവശ്യപ്പെട്ടു. രജിസ്ട്രേഷനിൽ പര ിഗണിക്കാത്തത് ഗൾഫിലുള്ള മാഹിക്കാരിൽ ഏറെ പ്രയാസം സൃഷ്ടിക്കുന്നു.
ഭൂമിശാസ്ത്രപരമായി തലശ്ശേരിയോട് ചേർന്ന കേരളത്തിലാണ് മാഹിയെങ്കിലും ഭരണപരമായി കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായതിനാലാണ് നോർക്കയുടെ രജിസ്ട്രേഷനിൽ ഉൾപ്പെടുത്താൻ പറ്റാത്തത് എന്നാണ് അധികൃതർ പറയുന്നത്. അതുകൊണ്ടുതന്നെ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി ഈ വിഷയത്തിൽ കേരള സർക്കാറുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരം കാണണമെന്നും സാധ്യമല്ലാത്ത സഹചര്യം വന്നാൽ കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട് പുതുച്ചേരിക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രവാസികളുടെ വിഷയത്തിൽ ഇടപെടാൻ പുതുച്ചേരിയിൽ ഒരു സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം പുതുച്ചേരി മുഖ്യമന്ത്രിയോട് നേരത്തേ ആവശ്യപ്പെട്ടതാണ്.
ഈ ആവശ്യത്തിനുമേൽ നടപടി ഉണ്ടാവണമെന്നും ഗൾഫിൽ നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുന്ന മാഹിക്കാരുൾപ്പെടുന്ന പുതുച്ചേരി സംസ്ഥാനത്തെ പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങാൻ വായ്പ, സബ്സിഡി ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.