പരീക്ഷണങ്ങളെല്ലാം പ്രതിസന്ധികളല്ല -എം.എം. അക്ബർ
text_fieldsജിദ്ദ: മനുഷ്യജീവിതത്തിൽ പലപ്പോഴും പരീക്ഷണങ്ങൾ നേരിടാമെങ്കിലും അതൊന്നും പ്രതിസന്ധികളല്ലെന്ന് പ്രമുഖ പണ്ഡിതനും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറുമായ എം.എം. അക്ബർ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ സഫ്വാ ഇസ്തിറാഹയിൽ സംഘടിപ്പിച്ച ‘ലേൺ ദ ഖുർആൻ’ പഠിതാക്കളുടെ ഫാമിലി മീറ്റിന്റെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു അസ്തമയത്തിനും ഒരു സൂര്യോദയമുണ്ടെന്ന് പറയുന്നത് ഖുർആൻ മാത്രമാണെന്നും അതിനാൽ തന്നെ ഒരു ഖുർആൻ പഠിതാവ് നേരിടുന്ന പരീക്ഷണങ്ങളെല്ലാം വിശ്വാസത്തിന്റെ കരുത്ത്കൊണ്ട് അതിജീവിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നാട്ടിൽനിന്നെത്തിയ പണ്ഡിതൻമാരും സംഘടന നേതാക്കളുമായ നസിറുദ്ദീൻ റഹ്മാനി, ബാദുഷ ബാഖവി, യാസർ അറഫാത്ത്, പി കെ സകരിയ സ്വലാഹി, അമീൻ അസ്ലഹ്, അമീർ ഇരുമ്പുഴി, അംജദ് സലഫി, ഷൗക്കത്തലി അൻസാരി തുടങ്ങിയവരും സംസാരിച്ചു. സൗദി തലത്തിൽ എല്ലാ വർഷവും നടന്നു വരാറുള്ള ‘ലേൺ ദ ഖുർആൻ’ പൊതുപരീക്ഷയിൽ ജിദ്ദ ഏരിയയിൽ മുതിർന്നവരിൽ ഒന്നാമതായ നിഷ അബ്ദുറസാഖ്, രണ്ടാം സ്ഥാനം പങ്കിട്ട സി.ടി. ലുബ്ന, ഹസീന അറക്കൽ, കുട്ടികളിൽനിന്ന് ഒന്നാം സ്ഥാനം നേടിയ മിൻഹ, രണ്ടാം സ്ഥാനം പങ്കിട്ട മുഹമ്മദ് ഉനൈസ്, ആസിം ആഷിഖ് എന്നിവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. അബ്ബാസ് ചെമ്പന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
സമാപന സമ്മേളനത്തിന് മുന്നോടിയായി പുരുഷൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. പുരുഷന്മാർക്കായി നടത്തിയ നിമിഷപ്രസംഗ മത്സരത്തിൽ അബ്ബാസ് ചെമ്പൻ (ഒന്ന്), ആശിഖ് മഞ്ചേരി (രണ്ട്), അനുഭവങ്ങൾ പങ്കുവെക്കുന്നതിൽ ഷാഫി ആലുവ (ഒന്ന്), അബ്ദുൽ ഹമീദ് ഏലംകുളം (രണ്ട്), ഖുർആൻ പാരായണത്തിൽ സുബൈർ പന്നിപ്പാറ (ഒന്ന്), അബ്ദുറഹൂഫ് (രണ്ട്), ബലൂൺ കാറ്റർപില്ലർ റേസിൽ ബഷീർ, ജാഫർ, സൈദലവി, നായിഫ്, അബ്ദുൽ ഹമീദ്, മുഹമ്മദലി എന്നിവരുടെ ടീമും വടംവലി മത്സരത്തിൽ മഹീബ്, സഈദ് അബ്ബാസ്, അസീൽ, ഷാഫി ആലുവ, റബീഹ്, ഹുസൈൻ എന്നിവരുടെ ടീമും ജേതാക്കളായി. സ്ത്രീകൾക്കായി സംഘടിപ്പിച്ച ഖുർആൻ പാരായണത്തിൽ ജാസ്മിൻ (ഒന്ന്), ഹസീന (രണ്ട്), ബോൾ പാസിങ് മത്സരത്തിൽ റെന ഫാത്തിമ (ഒന്ന്), ജെന്ന (രണ്ട്), ക്യാപ് പാസിങ് മത്സരത്തിൽ ആമിന (ഒന്ന്), ഹസീന (രണ്ട്), റിങ് പാസിങ്ങിൽ നിഷാന (ഒന്ന്), സുമയ്യ (രണ്ട്) എന്നിവർ സമ്മാനർഹരായി. ആൺകുട്ടികളുടെ ബോൾ പാസിങ് മത്സരത്തിൽ അബ്ദുല്ല അഷ്റഫ് (ഒന്ന്), അമാൻ ആഷിഖ് (രണ്ട്), സാക്ക് റേസിൽ അഫീഫ് (ഒന്ന്), നദീം (രണ്ട്), സ്വാമ്പ് വാക്കിൽ റൈഹാൻ (ഒന്ന്), നാസിൻ (രണ്ട്) എന്നിവർ ജേതാക്കളായി. പെൺകുട്ടികളുടെ റിങ് പാസിങ്ങിൽ എം.ടി ആയിഷ (ഒന്ന്), ആസിയ അൻവർ (രണ്ട്), ബോൾ പാസിങ് മത്സരത്തിൽ എം. ടി ആയിഷ (ഒന്ന്), അർവ (രണ്ട്), കസേരക്കളിയിൽ എം.ടി ആയിഷ (ഒന്ന്), റുവ ഹനീൻ (രണ്ട് ), ഡ്രോയിങ് മത്സരത്തിൽ റുവ ഹനീൻ (ഒന്ന്), അർവ ഷിബു (രണ്ട്), കാലിഗ്രഫിയിൽ നഷ ഹനൂൻ (ഒന്ന്), ആയിഷ അഷ്റഫ് (രണ്ട് ) എന്നിവരും ജേതാക്കളായി.
അഷ്റഫ് കാലിക്കറ്റ്, ഷംസു റുവൈസ്, ഗഫൂർ ചുണ്ടക്കാടൻ, സലീം പടിഞ്ഞാറ്റുമുറി, മുഹ്യിദ്ദീൻ താപ്പി തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. നയീം മോങ്ങം, അബ്ദുറഹ്മാൻ വളപുരം, എം.പി റഹൂഫ് , നൗഫൽ കരുവാരക്കുണ്ട്, ഷാഫി ആലപ്പുഴ, നജീബ് കാരാട്ട്, മുഹമ്മദ്കുട്ടി നാട്ടുകല്ല്, അൽത്താഫ് മമ്പാട്, അഫ്സൽ വേങ്ങര, ഫജ്റുൽ ഹഖ്, സുബൈർ ചെറുകോട്, ആശിഖ് മഞ്ചേരി, അൻവർ പൈനാട്ടിൽ, സാജിദ് മോങ്ങം, ഹബീബ് ഒതായി, കുഞ്ഞായിൻ കാലിക്കറ്റ്, സഹീർ ചെറുകോട്, ഫിറോസ് കൊയിലാണ്ടി, ഷഫീഖ് കുട്ടീരി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.