Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2017 2:03 PM IST Updated On
date_range 13 July 2017 2:03 PM IST‘എെൻറ പേരിൽ വേണ്ട’ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
text_fieldsbookmark_border
റിയാദ്: പശുസംരക്ഷണത്തിെൻറ പേരിൽ ഇന്ത്യയിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ ‘എെൻറ പേരിൽ വേണ്ട’ എന്ന ഹാഷ് ടാഗിൽ ആഗോളതലത്തിൽ നടന്നുവരുന്ന കാമ്പയിെൻറ ഭാഗമായി റിയാദിലും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
മുസ്ലിങ്ങൾക്കും ദലിതർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ സംഘ്പരിവാർ ശക്തികളുടെ നേതൃത്വത്തിൽ ആൾക്കൂട്ടങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളിൽ പ്രതിഷേധിക്കുന്നതിനും ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമാണ് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയാണ് സമ്മേളനം നടത്തിയത്.
പ്രശസ്ത നോവലിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ സാറാ ജോസഫ് ഫോൺ ഇൻ വഴി പരിപാടി ഉദ്ഘാടനം ചെയ്തു. ആർ. മുരളീധരൻ അധ്യക്ഷത വഹിച്ചു. ഇന്ത്യയിൽ വർഗീയശക്തികൾ മുസ്ലിങ്ങൾക്കും ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും എതിരെ നടത്തിക്കൊണ്ടിരിക്കുന്ന അക്രമപ്രവർത്തനങ്ങൾ സഹിക്കാവുന്നതിലും അപ്പുറം എത്തിയെന്നും ഇത് ചെറുക്കുന്നതിന് രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ആബാലവൃദ്ധം ജനങ്ങളും മുന്നോട്ടുവരണമെന്നും സാറാ ജോസഫ് ആഹ്വാനം ചെയ്തു.
രാജ്യത്ത് സാമ്പത്തിക മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റം അടിമത്തത്തിലേക്കും കോർപ്പറേറ്റിസത്തിലേക്കുമാണ് നയിച്ചുകൊണ്ടിരിക്കുന്നതെന്നും എതിർക്കുന്നവരെ ഭരണകൂടത്തിെൻറ മെഷിനറി ഉപയോഗിച്ചുകൊണ്ട് അടിച്ചമർത്തിക്കൊണ്ടിരിക്കുകയാണെന്നും അവർ ആരോപിച്ചു. ഇന്ത്യയിൽ ജനിച്ചുവളർന്ന ഓരോ വ്യക്തിക്കും ജാതിമതഭേദമന്യേ ഭരണഘടന ഉറപ്പുതരുന്ന എല്ലാ അവകാശങ്ങൾക്കും അർഹതയുണ്ടെന്നും സാറാ ജോസഫ് കൂട്ടിച്ചേർത്തു. ലത്തീഫ് തെച്ചി വായിച്ച പ്രതിജ്ഞാവാചകങ്ങൾ സദസ് ഏറ്റുചൊല്ലി.
എസ്.വി അർശുൽ അഹ്മദ്, ഷാജു ജോർജ്ജ്, ലത്തീഫ് ഓമശ്ശേരി, കബീർ കിളിമംഗലം, ഡൊമിനിക് സൈമൺ, സാദുദ്ദീൻ സ്വലാഹി, കെ.പി ഹരികൃഷ്ണൻ, ഖമർബാനു അബ്ദുസ്സലാം, ഹാരിസ് വഡാഡ്, അശ്റഫ് രാമപുരം, അബ്ദുൽ അസീസ് കോഴിക്കോട്, ഫിറോസ് പുതുക്കോട്, ഡോ. ശാഹുൽ ഹമീദ്, റഹീം പാലത്ത്, വി.ജെ നസ്റുദ്ദീൻ, ഖലീൽ പാലോട്, ലത്തീഫ് തെച്ചി എന്നിവർ സംസാരിച്ചു.
യോഗത്തിന് മുന്നോടിയായി ഫോട്ടോ, ഡോക്യൂമെൻററി പ്രദർശനങ്ങൾ എന്നിവ നടന്നു. ഹിബ അബ്ദുസ്സലാം കവിതാലാപനം നടത്തി. ഉബൈദ് എടവണ്ണ സ്വാഗതവും മാള മുഹിയുദ്ദീൻ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story