ഒരു രാഷ്ട്രീയത്തിനൊപ്പമല്ല, എല്ലാവർക്കുമൊപ്പം -ക്രിക്കറ്റ് താരം ശ്രീശാന്ത്
text_fieldsറിയാദ്: അധികാരമുള്ള ഒരാൾക്കൊപ്പം നിൽക്കുന്നതിനേക്കാൾ അധികാരമുള്ള കുറെ ആളുകൾ കൂടെയുണ്ടാവുന്നതാണ് സമൂഹത്തിന് ഹെൽപ് ചെയ്യാൻ നല്ലതെന്നും അതാണ് തെൻറ രാഷ്ട്രീയമെന്നും ക്രിക്കറ്റ് താരം ശ്രീശാന്ത്. റിയാദ് സീസണിെൻറ ഭാഗമായി സുവൈദി പാർക്കിൽ ഇന്ത്യൻ സാംസ്കാരികോത്സവത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.
പൊളിറ്റിക്സിൽ ഇപ്പോൾ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ലായെന്നും ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ടെന്നുമാണ് എനിക്ക് പറയാനാവുകയെന്നും ശ്രീശാന്ത് പറഞ്ഞു. കാരണം എല്ലാ രാഷ്ട്രീയക്കാരോടും ചേർന്ന് ആളുകളെ സഹായിക്കാൻ കഴിയുന്നുണ്ട്. ഞാനൊരു കലാകാരനാണ്. കക്ഷി രാഷ്ട്രീയക്കാരനല്ല.
ഐ.പി.എല്ലിെൻറ മെന്ററാവാൻ ആഗ്രഹമില്ല. എെൻറ ലക്ഷ്യം മറ്റൊന്നാണ്. ചിന്തിക്കുേമ്പാൾ ഉന്നതമായി ചിന്തിക്കുക. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി സാറിനെ അടുത്തകാലത്ത് ഒരു പരിപാടിക്കിടെ കണ്ടു. അദ്ദേഹത്തെ പോലെ ഉയർന്ന് ചിന്തിക്കുന്നവർ മലയാളികളുടെ അഭിമാനമാണ്.
അത്തരം മലയാളികൾ നാടിെൻറ പ്രതീക്ഷയാണ്. അദ്ദേഹത്തെ പോലുള്ള നല്ല നല്ല മലയാളികൾ ഉണ്ടാവുേമ്പാൾ എന്തുകൊണ്ട് കേരളീയർക്ക് വീണ്ടുമൊരു ഐ.പി.എൽ ടീമായിക്കൂടാ? അതിെൻറ ഒരു ഭാഗമാകാനാണ്, ഓണർമാരിൽ ഒരാളാവാനാണ് താൽപര്യം.
റിയാദ് സീസൺ വലിയ രീതിയിലുള്ള സാംസ്കാരിക മാറ്റം കൊണ്ടുവരുന്നുവെന്നും കലാകാരന്മാർക്കും കായിക താരങ്ങൾക്കും സൗദി അറേബ്യ നൽകുന്ന പരിഗണന അനുഭവിച്ചറിഞ്ഞെന്നും ശ്രീശാന്ത് പറഞ്ഞു. ജീവിതാനുഭവം പങ്കുവെക്കുന്ന ഓഡിയോ ബുക്ക് ‘23 ആർട്സ്’ എന്ന പേരിൽ ഉടൻ റിലീസാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുവൈദി പാർക്കിലെ ഒമ്പത് ദിവസം നീണ്ട ഇന്ത്യൻ സാംസ്കാരികോത്സവത്തിെൻറ അവസാന ദിനമായിരുന്ന ഞായറാഴ്ച രാത്രി 9.20ഓടെ പ്രധാന വേദിയിൽ ആരാധകർക്ക് മുന്നിലെത്തിയ ശ്രീശാന്ത് മലയാളികളെ പ്രത്യേകം അഭിസംബോധന ചെയ്തു.
അരമണിക്കൂറോളം വേദിയിൽ ചെലവിട്ടു. ലുങ്കി ഡാൻസ് ഉൾപ്പെടെയുള്ള ഹിന്ദി ഗാനങ്ങൾക്ക് പോൾ സ്റ്റാർ ഡാൻസ് സംഘത്തോടൊപ്പം ചുവടുവെച്ച ശ്രീശാന്ത് ‘ആവേശം’ സിനിമയിലെ ഇല്യുമിനാറ്റി എന്ന ഗാനം പ്ലേ ചെയ്യാൻ ആവശ്യപ്പെടുകയും താരം ചുവടുവെച്ചപ്പോൾ കൂടെ പാടിയും ആടിയും ആളുകൾ ആരവമുയർത്തി. വേദിയും സദസ്സും ആവേശത്തിലായപ്പോൾ അറബികൾ ഉൾപ്പെടെയുള്ള അന്യഭാഷക്കാരും ദേശക്കാരും ആവേശത്തിൽ കരഘോഷം മുഴക്കിയും ആർത്തുവിളിച്ചും കൂടെക്കൂടി.
പ്രവൃത്തി ദിവസമായിട്ടും സുവൈദി പാർക്കിൽ ശ്രീശാന്തിനെ കാണാൻ വൻ തിരക്കുണ്ടായി. ഇനി തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ ഫിലിപ്പീൻസ്, 26 മുതൽ 29 വരെ ഇന്തോനേഷ്യ, 30 മുതൽ നവംബർ രണ്ട് വരെ പാകിസ്താൻ, നവംബർ മൂന്ന് മുതൽ ആറ് വരെ യമൻ, ഏഴ് മുതൽ 16 വരെ സുഡാൻ, 17 മുതൽ 19 വരെ സിറിയ, 20 മുതൽ 23 വരെ ബംഗ്ലാദേശ്, 24 മുതൽ 30 വരെ ഈജിപ്ത് എന്നീ രാജ്യങ്ങളുടെ സാംസ്കാരിക പരിപാടികളാണ് അരങ്ങേറുന്നത്.
പ്രവേശനം പൂർണമായും സൗജന്യമാണെങ്കിലും webook.com എന്ന വെബ്സൈറ്റ് വഴിയോ ഇതേ പേരിലുള്ള മൊബൈൽ ആപ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.