Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅവധിക്ക്​ നാട്ടിൽ​ പോയ...

അവധിക്ക്​ നാട്ടിൽ​ പോയ പ്രവാസി നിര്യാതനായി

text_fields
bookmark_border
അവധിക്ക്​ നാട്ടിൽ​ പോയ പ്രവാസി നിര്യാതനായി
cancel
 ദമ്മാം: ദമ്മാമിൽ നിന്ന്​ അവധിക്ക്​ നാട്ടിലേക്ക്​ പോയ പ്രവാസി നിര്യാതനായി. തൃശൂർ ജില്ലയിൽ ദേശമംഗലം തലശ്ശേരി   തെക്കെ വയ്യാട്ടുകാവിൽ പരേതനായ മുഹമ്മദ്ഹാജിയുടെ മകൻ കുഞ്ഞുമുഹമ്മദ് എന്ന മുത്തു (57) ആണ് എറണാകുളത്ത് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഡിസംബർ ആദ്യവാരം ദമ്മാമിൽ നിന്ന്​ നാട്ടിലെത്തിയ കുഞ്ഞുമുഹമ്മദ് പനിയെ തുടർന്ന് ആശുപത്രിയിലായിരുന്നു. 35 വർഷത്തോളമായി ദമ്മാം മദീനത്തുൽ ഉമ്മാലിന് സമീപം ‘വാഹ സ്പോർട്​ വെയേഴ്സ്’ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ഖബറടക്കം ബുധനാഴ്​ച്ച വൈകീട്ടു ദേശമംഗലം തലശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. ഭാര്യ: സാജിത, മക്കൾ: ഡോ. അംജത് അനസ്, അൽത്താഫ്, ആദിൽ. മരുമകൾ: ഫർഷ. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi deathgulf newsnrimalayalam newssaudi news
News Summary - NRI death on home-India news
Next Story