വിദേശ ഇന്ത്യാക്കാർക്ക് വിവരാവകാശമില്ലെന്ന കേന്ദ്രമന്ത്രിയുടെ നിലപാട് തെറ്റെന്ന്
text_fieldsറിയാദ്: വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് വിവരാവകാശ നിയമം വിനിയോഗിക്കാനാവില്ലെന്ന് കേന്ദ്ര സഹമന്ത്രി േഡാ. ജിതേന്ദ്ര സിങ് ലോക്സഭയിൽ നടത്തിയ പ്രസ്താവന തെെറ്റന്ന് നിയമവിദഗ്ധരും പ്രവാസി വിവരാവകാശ പ്രവർത്തകരും. രാജ്യത്തുള്ള പൗരന്മാർക്ക് മാത്രമാണ് ഇൗ അവകാശം വിനിയോഗിക്കാൻ അവസരമെന്നും വിദേശത്തുള്ളവർക്കില്ലെന്നും മന്ത്രി ബുധനാഴ്ചയാണ് ലോക്സഭയെ അറിയിച്ചത്. ഒാൺലൈൻ വിവരാവകാശ അപേക്ഷ സംബന്ധിച്ച് ജുഗൽ കിഷോർ ലോക്സഭയിൽ ഉന്നയിച്ച സംശയങ്ങൾക്കുള്ള മന്ത്രിയുടെ മറുപടിയായിരുന്നു ഇത്.
വിവരം പുറത്തുവന്നതിനെ തുടർന്ന് പ്രവാസി വിവരാവകാശ പ്രവർത്തകർ ഉൾപ്പെടെ ഇതിനെതിരെ രംഗത്തുവന്നു. പൗരന്മാരുടെ കാര്യത്തിൽ ഇത്തരത്തിലൊരു വിവേചനം 2005 ലെ നിയമത്തിൽ ഇല്ലെന്ന് പ്രമുഖ അഭിഭാഷകൻ കൂടിയായ ഡോ. സെബാസ്റ്റ്യൻ പോൾ ശനിയാഴ്ച റിയാദിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ പൗരന്മാരായ മുഴുവനാളുകൾക്കും ഇൗ അവകാശമുണ്ട് എന്നാണ് നിയമത്തിൽ വ്യക്തമാക്കുന്നത്. അവർ രാജ്യത്തിന് അകത്തോ പുറത്തോ എന്നത് വിഷയമല്ല. വിദേശ ഇന്ത്യാക്കാർക്ക് നിയമപ്രകാരം അതാതിടങ്ങളിലെ എംബസികളിൽ നിന്ന് വിവരം തേടാവുന്നതാണ്. അതുപോലെ ഇന്ത്യയിലെ സർക്കാർ കേന്ദ്രങ്ങളിൽ നിന്നും തേടാം. നിരവധി വിവരാവകാശ പ്രവർത്തകർ പ്രവാസികൾക്കിടയിലും സജീവമാണ്. എന്നിരിക്കെ മന്ത്രി നടത്തിയ പ്രസ്താവന തെറ്റാണെന്നേ പറയാനാകൂ എന്നും ഡോ. സെബാസ്റ്റ്യൻ പോൾ കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രിയുടെ പ്രസ്താവന നിയമലംഘനമാണെന്നും പലതവണ താൻ ഇൗ അവകാശം വിനിയോഗിച്ചിട്ടുണ്ടെന്നും റിയാദിലെ മുൻ സാമൂഹിക പ്രവർത്തകൻ ആർ. മുരളീധരൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. റിയാദിലെ ഇന്ത്യൻ എംബസിയിൽ നിന്നും ജിദ്ദ കോൺസുലേറ്റിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിച്ചത്. ഇന്ത്യൻ മിഷന് കീഴിലെ സാമൂഹിക ക്ഷേമ ഫണ്ട് വിനിയോഗം സംബന്ധിച്ച് 2012 ൽ എംബസിയിലും പിറ്റേവർഷം ജിദ്ദ കോൺസുലേറ്റിലും വിവരവകാശ അപേക്ഷ നൽകി ഒൗദ്യോഗിക വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. നിയമം അനുശാസിക്കുന്ന പ്രകാരം ഫീസടച്ച് നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകിയാണ് വിവരങ്ങൾ നേടിയത്. ^ മുരളീധരൻ സൂചിപ്പിച്ചു.
ഒാൺലൈനിലൂടെ വിവരാവകാശ അപേക്ഷ നൽകാൻ പുതിയ സംവിധാനം കൂടി വന്നതോടെ അപേക്ഷകൾ വിദേശത്താണോ സ്വദേശത്താണോ എന്നങ്ങനെ അറിയുമെന്നും വിവരാവകാശ പ്രവർത്തകർ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.