അഷറഫ് വടക്കേവിളക്ക് എൻ.ആർ.കെ ഫോറം യാത്രയയപ്പ് നൽകി
text_fieldsറിയാദ്: റിയാദിലെ മലയാളി കൂട്ടായ്മകളുടെ പൊതുവേദിയായ എൻ.ആർ.കെ വെൽഫെയർ ഫോറം, നാട്ടിലേക്ക് മടങ്ങുന്ന ചെയർമാൻ അഷ്റഫ് വടക്കേവിളക്ക് യാത്രയയപ്പ് നൽകി.
സലിം കളക്കരയുടെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച യോഗം സിറ്റി ഫ്ലവർ സി.ഒ.ഒ ഫസൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഫോറം വൈസ് ചെയർമാൻ സത്താർ കായംകുളം അധ്യക്ഷത വഹിച്ചു.
റിയാദിലെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന അഷ്റഫ് വടക്കേവിള കക്ഷി രാഷ്ട്രീയ ഭേദെമന്യേ റിയാദിലെ പ്രവാസി മലയാളികളുടെ സ്നേഹാദരവുകള്‍ ലഭിച്ചിട്ടുള്ള സാമൂഹികപ്രവര്ത്തകനാണെന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. ടി.ആർ. സുബ്രഹ്മണ്യൻ (കേളി), അബ്ദുല്ല വല്ലാഞ്ചിറ (ഒ.ഐ.സി.സി), ജലീൽ തിരൂർ (കെ.എം.സി.സി), ശിഹാബ് കൊട്ടുകാട്, ജോൺ ക്ലീറ്റസ്, സനൂപ് പയ്യന്നൂർ (ഫോർക്ക), ബാബുജി (നവോദയ റിയാദ്), നവാസ് വെള്ളിമാടുകുന്ന് (ഫ്രണ്ട്സ് ക്രിയേഷൻസ്), വിനോദ് (ന്യൂ ഏജ്), ബിനു ധർമരാജ് (റിയ), ഫൈസൽ പൂനൂർ (എം.ഇ.എസ്), സുബൈർ ഹുദവി (എസ്.വൈ.എസ്), ജയൻ കൊടുങ്ങല്ലൂർ (റിയാദ് ഇന്ത്യൻ മീഡിയ ഫോറം), രാമചന്ദ്രൻ (അറബ്കോ), നവാസ് ഒപ്പീസ് (റിയാദ് ടാകീസ്), അബ്ദുൽ അസീസ് (ഐ.സി.എഫ്), ജെറോം മാത്യു (പി.ആർ.സി), സാബു (ഷിഫ മലയാളി സമാജം), ഡൊമിനിക് (വേൾഡ് മലയാളി ഫെഡറേഷൻ), ഷാജി സോണ, റാഫി കൊയിലാണ്ടി എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ നൗഷാദ് കോർമത്ത് സ്വാഗതവും തെന്നല മൊയ്തീൻകുട്ടി നന്ദിയും പറഞ്ഞു. അഷ്റഫ് വടക്കേവിള യാത്രയയപ്പിന് നന്ദി പറഞ്ഞു. ജനറൽ കൺവീനർ നൗഷാദ് കോർമത്തും സഹഭാരവാഹികളും ഉപഹാരം അഷ്റഫ് വടക്കേവിളക്ക് സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.