എൻ.എസ്.കെ 'സ്പന്ദനം 2023' 26ന്; ഗോപിനാഥ് മുതുകാട് മുഖ്യാതിഥി
text_fieldsറിയാദ്: വ്യത്യസ്ത മേഖലകളിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനായി രൂപവത്കരിച്ച 'എൻ.എസ്.കെ റിയാദ്' സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്ന 'സ്പന്ദനം 2023' മെഗാ ഷോ ഈമാസം 26ന് റിയാദിൽ അരങ്ങേറുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മജീഷ്യനും മോട്ടിവേഷൻ സ്‌പീക്കറുമായ ഗോപിനാഥ് മുതുകാട് പരിപാടിയിൽ മുഖ്യാതിഥിയായിരിക്കും. മെന്റലിസ്റ്റ് ഫാസിൽ ബഷീർ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം കൃതിക, റിതു കൃഷ്ണ എന്നിവരുടെ പ്രകടനം ഉണ്ടാവും. ജീവിതം കൊണ്ട് അസംഖ്യം ഭിന്നശേഷിക്കാരെ പ്രചോദിപ്പിക്കുന്ന അസീം വെളിമണ്ണ, അലിഫ് മുഹമ്മദ് എന്നിവരെ ചടങ്ങിൽ ആദരിക്കും. എക്സിറ്റ് 30ലെ ഖസർ അൽ അറബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ റിയാദിലെ കലാകാരന്മാരും കലാകാരികളും അണിനിരക്കും.
ഗാനസന്ധ്യ, നൃത്തനൃത്യങ്ങൾ തുടങ്ങി വ്യത്യസ്ത കലാപ്രകടനങ്ങളാൽ ആസ്വാദകരെ ആനന്ദിപ്പിക്കുന്ന കലാ രാത്രിയായിരിക്കും 'സ്പന്ദനം 2023' എന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുടെ ഭാഗമായി ഓട്ടിസം ബാധിച്ച രണ്ടു കുട്ടികളുടെ സ്പോൺസർഷിപ്പും സംഘടന ഏറ്റെടുത്തിട്ടുണ്ടെന്നും എൻ.എസ്.കെ ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ നൗഷാദ് സിറ്റി ഫ്ലവർ, കബീർ കാഡൻസ്, സലാഹ് റാഫി ഗ്ലൈസ്, നിസാർ കുരിക്കൾ, ഷഫീക് അബ്ദുൽഗഫൂർ എന്നിവർപങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.