കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാൽ സ്ഥാപനങ്ങൾ അടക്കേണ്ടതില്ല -മന്ത്രാലയം
text_fieldsദമ്മാം: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നിടത്തോളം വാണിജ്യ സ്ഥാപനങ്ങളും മാർക്കറ്റുകളും അടച്ചിടേണ്ടിവരില്ലെന്ന് വാണിജ്യ മന്ത്രാലയം.
കോവിഡിെൻറ പശ്ചാത്തലത്തിൽ, പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി അറിയിച്ചുകൊണ്ടുള്ള വാർത്ത സമ്മേളനത്തിലാണ് വാണിജ്യ മന്ത്രാലയത്തിെൻറ ഔദ്യോഗിക വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ വകുപ്പു മന്ത്രിമാർ, മന്ത്രാലയ വക്താക്കൾ, സർക്കാർ തല ഉന്നത ഉദ്യോഗസ്ഥർ, 370ഓളം വാണിജ്യ സ്ഥാപന ഉടമകൾ എന്നിവരടങ്ങിയ യോഗത്തിനു ശേഷമാണ് വാർത്തസമ്മേളനം നടന്നത്.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും കണ്ടെത്താൻ വിവിധ സുരക്ഷാസേനകളുടെ കീഴിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും അബ്ദുറഹ്മാൻ പറഞ്ഞു. വാണിജ്യ സ്ഥാപനങ്ങളിലെത്തി നിയമം ലംഘിക്കുന്നവരെ കുറിച്ച് സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. വാണിജ്യ സ്ഥാപന ഉടമകൾ, ചെറുകിട കച്ചവടസ്ഥാപന ഉടമകൾ, ഉപഭോക്താക്കൾ തുടങ്ങിയവരെല്ലാം കൂട്ടുത്തരവാദിത്തത്തോടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ സംഭവിക്കുകയാണെങ്കിൽ സ്ഥാപനങ്ങൾ അടക്കുന്നതടക്കമുള്ള തുടർനടപടികളിലേക്ക് നീങ്ങുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.