മൂന്നു മാസത്തിനുള്ളിൽ വിദേശ തീർഥാടകരുടെ എണ്ണം കൂടും -മന്ത്രാലയം
text_fieldsജിദ്ദ: അടുത്ത മൂന്നു മാസത്തിനുള്ളിൽ വിദേശത്തുനിന്ന് വരുന്ന ഉംറ തീർഥാടകരുടെ എണ്ണം കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി ഹജ്ജ്-ഉംറ ദേശീയ കമ്മിറ്റി അംഗം സഈദ് ബാ ഹശ്വാൻ പറഞ്ഞു. ഹിജ്റ കലണ്ടർപ്രകാരമുള്ള റജബ്, ശഅബാൻ, റമദാൻ മാസങ്ങളിൽ (ഫെബ്രുവരി മുതൽ മാർച്ച് വരെ) വിദേശ തീർഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടാകും. നിരവധി രാജ്യങ്ങൾ ഉംറ നടപടിക്രമങ്ങളും യാത്രയും പൂർത്തിയാക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഉസ്ബകിസ്താൻ, ലിബിയ, ഈജിപ്ത്, തുനീഷ്യ, അൽജീരിയ എന്നീ രാജ്യങ്ങൾ ഇതിലുൾപ്പെടും. ഇന്തോനേഷ്യ, പാകിസ്താൻ, ഇന്ത്യ എന്നിവിടങ്ങളിൽനിന്ന് ഉംറ സംഘങ്ങൾ വരുന്നുണ്ട്. സൗദിയിലെത്തിയ ശേഷം സ്വദേശങ്ങളിലേക്ക് മടങ്ങുന്നതുവരെ തീർഥാടകരുടെ സേവനത്തിനായി 201 ഉംറ കമ്പനികൾ രംഗത്തുണ്ട്. തീർഥാടകർക്ക് സേവനം നൽകാനും ഹോട്ടലുകൾ, ഗതാഗതം, കാറ്ററിങ് എന്നീ സൗകര്യങ്ങളോടെ ആതിഥ്യമരുളാനും ആവശ്യമായ എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ടെന്നും ദേശീയ ഹജ്ജ്, ഉംറ കമ്മിറ്റി അംഗം പറഞ്ഞു. ഹജ്ജ് ഉംറ മന്ത്രാലയുമായി സഹകരിച്ച് തീർഥാടകരുടെ ഇരു ഹറമുകളിലേക്കുള്ള പ്രവേശനം, റൗദ സന്ദർശനം എന്നിവ എളുപ്പമാക്കുന്നതിനും ആരോഗ്യ മുൻകരുതൽ നടപ്പാക്കുന്നതിനും ഹജ്ജ് സേവന കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.യതോതിൽ സഹായിക്കുമെന്നും ഹജ്ജ്-ഉംറ ദേശീയ കമ്മിറ്റി അംഗം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.