Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്; സൗദിയിൽ റിയാദ്...

കോവിഡ്; സൗദിയിൽ റിയാദ് പ്രവിശ്യയിൽ വീണ്ടും പുതിയ രോഗികൾ വർധിക്കുന്നു

text_fields
bookmark_border
saudi covid
cancel
camera_alt

Image courtesy: CBSNews

ജിദ്ദ: സൗദിയിൽ റിയാദ് പ്രവിശ്യയിൽ വീണ്ടും പുതിയ രോഗികൾ വർധിക്കുന്നു. ഇന്ന് രാജ്യത്താകെ 1,301പുതിയ രോഗികളും 1,376 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 4,82,003 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,63,004 ഉം ആയി. 17 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,760 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11,239 ആണ്. ഇവരിൽ 1,450 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.05 ശതമാനവും മരണനിരക്ക് 1.61 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 306, റിയാദ് 298, കിഴക്കൻ പ്രവിശ്യ 225, അസീർ 185, ജീസാൻ 89, മദീന 54, അൽ ഖസീം 50, നജ്റാൻ 28, അൽബാഹ 20, ഹാഇൽ 18, തബൂക്ക് 13, വടക്കൻ അതിർത്തി മേഖല 11, അൽ ജൗഫ് 4.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhSaudi Arabiacovid patients
News Summary - number of new covid patients increasing again in Riyadh province
Next Story