നഴ്സുമാരുടെ പ്രതിസന്ധിക്ക് പരിഹാരമാകും: പുതുക്കുന്ന സർട്ടിഫിക്കറ്റിൽ ‘ഡിപ്ലോമ’ ഉണ്ടാകുമെന്ന് കേരള നഴ്സസ് കൗൺസിൽ
text_fieldsറിയാദ്: ഡിേപ്ലാമ സർട്ടിഫിക്കറ്റില്ലാത്തതിനാൽ സൗദി അറേബ്യയിൽ കൂട്ടപിരിച്ചുവിടൽ ഭീഷണി നേരിടുന്ന മലയാളി നഴ്സുമാരുടെ പ്രശ്നത്തിന് പരിഹാരമാകും. വളരെ പഴയ സർട്ടിഫിക്കറ്റ് വരെ പുതുക്കി നൽകാൻ കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ ഒാൺലൈൻ നടപടി സ്വീകരിച്ചേതാടെയാണിത്. 1990 മുതലുള്ള സർട്ടിഫിക്കറ്റ് പുതുക്കാനാണ് ഒാൺലൈൻ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇൗ മാസം 26 (തിങ്കൾ) മുതൽ കൗൺസിലിെൻറ വെബ്സൈറ്റിലൂടെ (www.knmc.org) അപേക്ഷ സ്വീകരിച്ചുതുടങ്ങി.
പുതുക്കി കിട്ടുന്ന സർട്ടിഫിക്കറ്റിൽ ഡിപ്ലോമ എന്നുണ്ടാവുമെന്നും ഹോളോഗ്രാം പതിച്ചതായിരിക്കും സർട്ടിഫിക്കറ്റെന്നും കൗൺസിൽ രജിസ്ട്രാർ പ്രഫ. വത്സ കെ. പണിക്കർ സൗദിയിൽ നിന്ന് ബന്ധപ്പെട്ട നഴ്സുമാർക്ക് ഉപ്പുനൽകി. ഡിപ്ലോമ സർട്ടിക്കറ്റ് തന്നെയാണ് ലഭിക്കുകയെന്ന് വെബ്സൈറ്റിലെ ഒാൺലൈൻ രജിസ്ട്രേഷൻ ടാബിൽ വ്യക്തമാണ്. കോഴ്സ് സെലക്ട് ചെയ്യാനുള്ള ഡ്രോപ്പ് മെനുവിൽ ആദ്യം തന്നെയുള്ളത് ഡിപ്ലോമ ഇൻ ജനറൽ നഴ്സ് ആൻഡ് മിഡ്വൈഫറി (ജി.എൻ.എം) എന്നാണ്. ബാക്കിയുള്ളത് ആക്സിലറി നഴ്സസ് ആൻഡ് മിഡ്വൈവ്സും (എ.എൻ.എം) ബി.എസ്സി നഴ്സിങ്ങുമാണ്. ഇതിൽ എ.എൻ.എം സർട്ടിഫിക്കറ്റ് കോഴ്സാണ്. ബാക്കിയുള്ളത് ബിരുദവും ഡിപ്ലോമയുമാണ്.
അതായത് സൗദി അറേബ്യയിൽ ഇപ്പോൾ പ്രശ്നത്തിലായിരിക്കുന്ന ജി.എൻ.എം നഴ്സുമാർ തങ്ങളുടെ സർട്ടിഫിക്കറ്റ് പുതുക്കാൻ മെനുവിൽ ‘ഡിപ്ലോമ ഇൻ ജനറൽ നഴ്സ് ആൻഡ് മിഡ്വൈഫറി’ സെലക്ട് ചെയ്താണ് ഒാൺലൈൻ അപേക്ഷ പൂരിപ്പിക്കേണ്ടത്. ഇതോടെ പുതുക്കി ലഭിക്കുന്നത് ഡിപ്ലോമ സർട്ടിഫിക്കറ്റ് തന്നെയായിരിക്കുമെന്ന് ഉറപ്പായി. 01/01/1990 മുതൽ 31/12/2012 വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ ലഭിച്ചവരുടെ സർട്ടിഫിക്കറ്റാണ് പുതുക്കാൻ അപേക്ഷ ക്ഷണിച്ചത്. 2013ന് മുമ്പ് നൽകിയ സർട്ടിഫിക്കറ്റുകളിൽ കാലാവധി രേഖപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടാണ് അതുവരെയുള്ള സർട്ടിഫിക്കറ്റുകൾ പുതുക്കി നൽകാൻ കൗൺസിൽ ഇപ്പോൾ തീരുമാനമെടുത്തത്.
2013ന് ശേഷം നൽകുന്ന സർട്ടിഫിക്കറ്റുകളിൽ കലാവധി രേഖപ്പെടുത്തുന്നുണ്ട്. ഫലത്തിൽ ഇത് സർട്ടിഫിക്കറ്റിൽ ‘ഡിേപ്ലാമ’ എന്നില്ലാതെ സൗദിയിൽ പ്രതിസന്ധിയിലായ പഴയ ജി.എൻ.എം നഴ്സുമാർക്ക് അനുഗ്രഹമായി മാറുകയായിരുന്നു. 2005ന് മുമ്പുള്ള ജി.എൻ.എം സർട്ടിഫിക്കറ്റുകളിൽ ഡിപ്ലോമ എന്ന് രേഖപ്പെടുത്തിയിരുന്നില്ല. ഇതാണ് സൗദിയിലെ മലയാളി നഴ്സുമാർക്ക് വിനയായത്. ഡിപ്ലോമ ഇല്ലാത്തവരുടെ ലൈസൻസ് ഇൗ വർഷം മുതൽ പുതുക്കില്ലെന്ന് സൗദി കൗൺസിൽ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റീസ് തീരുമാനിച്ചതോടെ പത്തും പതിഞ്ചും അതിലേറെയും വർഷങ്ങളായി സൗദി സർക്കാർ, സ്വകാര്യ ആേരാഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളി നഴ്സുമാർ പിരിച്ചുവിടൽ ഭീഷണിയിലായി. ഇൗ പ്രതിസന്ധിയെ കുറിച്ച് ‘ഗൾഫ് മാധ്യമം’ നിരന്തരം വാർത്തയെഴുതുകയും വിവിധ പ്രവാസി സംഘടനകൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തതോടെ സർട്ടിഫിക്കറ്റ് പുതുക്കി നൽകി പ്രശ്നപരിഹാരം കാണാൻ കേരള നഴ്സസ് കൗൺസിൽ നിർബന്ധിതരാവുകയായിരുന്നു. സർട്ടിഫിക്കറ്റ് പുതുക്കൽ സംബന്ധിച്ച് ഇൗ മാസം 24നാണ് കൗൺസിൽ വിജ്ഞാപനമിറക്കിയത്.
ഹോളോഗ്രാം പതിച്ച പുതിയ ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ സൗദിയിൽ നേരിടുന്ന പ്രശ്നത്തിന് പരിഹാരമാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് വിഷയത്തിലിടപെട്ട സൗദി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (സൈന) പ്രസിഡൻറ് സിഞ്ചു റാന്നി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഒാൺലൈനിലൂടെ അപേക്ഷിച്ചാൽ ഒറ്റ ദിവസം കൊണ്ട് തന്നെ പുതിയ സർട്ടിഫിക്കറ്റ് ലഭിക്കും വിധമാണ് കൗൺസിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നടപടിക്രമമെന്നും സൗദി കോൺസുലേറ്റ് സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റ് സൗദി മെഡിക്കൽ കൗൺസിലിൽ ഹാജരാക്കിയാൽ ലൈസൻസ് പുതുക്കി കിട്ടാൻ പ്രയാസമുണ്ടാകില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.