നഴ്സസ് ദിന ചിന്തകൾ: ആതുരശുശ്രൂഷയുടെ രണ്ടു പതിറ്റാണ്ട് നിറവിൽ സബ്ന
text_fieldsറിയാദ്: ആതുര ശുശ്രൂഷയിൽ രണ്ടു പതിറ്റാണ്ടിന്റെ നിറവിലാണ് സബ്ന ലത്തീഫ്.കോഴിക്കോട് ഓമശ്ശേരിക്കടുത്ത് പൂളപ്പൊയിൽ സ്വദേശിനിയായ സബ്ന കൂടത്തിങ്ങൽ റിയാദിലെ അമീർ സുൽത്താൻ മിലിട്ടറി മെഡിക്കൽ സിറ്റിയിൽ ഫാമിലി ആൻഡ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിനു കീഴിൽ റോയൽ ഗാർഡ് ക്ലിനിക്കിൽ നഴ്സ് ഇൻ-ചാർജാണ്.
കോവിഡിന്റെ ഇരയായിരുന്നു സബ്ന. രോഗ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിൽ കടന്നുകൂടിയ വൈറസ് കുടുംബത്തിലെല്ലാവരിലേക്കും പടർന്നു. ഇതിനിടയിലും നഴ്സുമാരെ അവമതിക്കാനും ഇടിച്ചുതാഴ്ത്താനും ചില കോണുകളിൽനിന്നുണ്ടായ ശ്രമമാണ് ഏറെ വേദനാജനകമാണെന്ന് സബ്ന പറയുന്നു. റിയാദിലെ സാമൂഹികസേവന രംഗങ്ങളിൽ സജീവ സാന്നിധ്യമാണ് സബ്ന.
കോഴിക്കോട് മെഡിക്കൽ കോളജിനു കീഴിൽ കോളജ് ഓഫ് നഴ്സിങ്ങിൽനിന്ന് ബി.എസ് സി ബിരുദമെടുത്ത സബ്ന രണ്ടു വർഷം നാട്ടിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സലാം ടെലികോം കമ്പനി ഉദ്യോഗസ്ഥനും സാംസ്കാരിക പ്രവർത്തകനുമായ പി.പി. അബ്ദുല്ലത്തീഫ് ഭർത്താവാണ്.
മൾഡോവയിൽ മെഡിസിന് പഠിക്കുന്ന നജ്ല, ന്യൂഡൽഹി ശ്രീരാം കോളജ് ഓഫ് കോമേഴ്സിൽ ബി.കോം വിദ്യാർഥിയായ നബ്ഹാൻ, നബീഹ്, നഹ്യാൻ (യാര ഇന്റർനാഷനൽ സ്കൂൾ, റിയാദ്) എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.