ഹജ്ജ്, ഉംറ തീർഥാടകർക്കുള്ള ‘നുസ്ക്’ ആപ്പിന് ഇനി ബിസിനസ് പതിപ്പും
text_fieldsജിദ്ദ: ഹജ്ജ്, ഉംറ തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ വിപുലപ്പെടുത്താനായി ഹജ്ജ്- ഉംറ മന്ത്രാലയം നിലവിലെ ‘നുസ്ക്’ ആപ്പിന്റെ ബിസിനസ് പതിപ്പ് പുറത്തിറക്കുന്നു. ആപ്പിന്റെ അന്തിമ മിനുക്കുപണികൾ പൂർത്തിയാവുകയാണ്. വൈകാതെ പുറത്തിറങ്ങും. ഇത് സേവനങ്ങൾ നൽകുന്നതിനുള്ള ഒരു ഏകീകൃത പ്ലാറ്റ്ഫോമായിരിക്കും. ഹറമുകളിലെത്തുന്ന തീർഥാടകർക്ക് ആവശ്യമായ സേവനം നൽകുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സംവിധാനങ്ങളുമായി ബന്ധപ്പെടുത്തുന്നതാവും ആപ്പ്.
ഹജ്ജ്, ഉംറ സേവനങ്ങൾ നൽകുന്നതിനുള്ള പ്രാഥമിക ചാനലായിരിക്കും ഇത്. ഹജ്ജ് പാക്കേജുകളുടെ ബുക്കിങ്, ഉംറ ബുക്കിങ്, മദീനയിലെ റൗദ സന്ദർശന ബുക്കിങ് തുടങ്ങിയ ‘നുസ്ക്’ ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴി തീർഥാടകർക്ക് നൽകിയിരുന്ന അടിസ്ഥാന സേവനങ്ങൾ ഈ ആപ്പിലും ഉൾപ്പെടും. കൂടാതെ ടൂറുകൾ ബുക്ക് ചെയ്യുന്നതിനും ഹജ്ജ്, ഉംറ തീർഥാടകരെ കർമങ്ങൾ നിർവഹിക്കാൻ സഹായിക്കുന്ന വസ്തുക്കളും ഫോൺ സിമ്മുകളും വാങ്ങുന്നതിനുള്ള ഒരു ഡിജിറ്റൽ വാലറ്റായും ഈ ആപ്പ് പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.