ഒ.ഐ.സി.സി ഹഫർ ഏരിയ കമ്മിറ്റി നിലവിൽ വന്നു
text_fieldsദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹഫർ അൽബാത്വിൻ ഏരിയ കമ്മിറ്റി നിലവിൽ വന്നു. ടി.എ. സലിം കീരിക്കാട് (പ്രസി), ക്ലിേൻറാ ജോസ് (ജന. സെക്ര), ജോബി ആൻറണി (ട്രഷ), സാബു സി. തോമസ് (ജീവകാരുണ്യ വിഭാഗം കൺവീനർ) എന്നിവരുടെ നേതൃത്വത്തിലുള്ള ഏരിയ കമ്മിറ്റിക്കാണ് ദമ്മാം റീജനൽ കമ്മിറ്റി അംഗീകാരം നൽകിയതെന്ന് പ്രസിഡൻറ് ബിജു കല്ലുമല പറഞ്ഞു. അലി മലപ്പുറം, ഇ.പി. ഷാജി (വൈ. പ്രസി), സിൽജോ ജോസ്, ജിതേഷ് തെരുവത്ത് (സെക്ര) എന്നിവരാണ് മറ്റ് ഭാരവാഹികൾ. നുഹ്മാൻ പാനാട്ട്, പി.എസ്. ഇഖ്ബാൽ, സാജൻ, ജോമിറ്റ്, ഷിനാജ്, ജുബിൻ ജോസഫ്, സുബിൻ പോൾ എന്നിവർ നിർവാഹക സമിതിയംഗങ്ങളും ജോബി ആൻറണി റീജനൽ കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയുമായിരിക്കും.
ഹഫർ അൽബാത്വിൻ, ഖൈസൂമ, സുലൈമാനിയ, മുഹമ്മദിയ, സനാഇയ്യ, അകാരിയ, റബുഅ, കെ.കെ.എം.സി, നൈഫിയ, അബൂഖാർ, അർത്വാവിയ, ദിവിയ, അസീസിയ തുടങ്ങിയ പ്രദേശങ്ങളിൽനിന്നും കൂടുതൽ പ്രവർത്തകരെ ഉൾപ്പെടുത്തി ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി പ്രവർത്തനങ്ങൾ ഹഫറിൽ ശക്തിപ്പെടുത്തും. ഹഫർ മേഖലയിൽ ജീവകാരുണ്യരംഗത്ത് സേവനമനുഷ്ഠിക്കുന്ന പൊതുപ്രവർത്തകരെ റിപ്പബ്ലിക്ദിനാഘോഷത്തോടനുബന്ധിച്ച് ആദരിക്കാനും രക്തദാന ക്യാമ്പ് സംഘടിപ്പിക്കാനും ആദ്യയോഗം തീരുമാനിച്ചു. ഏരിയ കമ്മിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ താൽപര്യമുള്ളവർ ടി.എ. സലിം കീരിക്കാട് (0502161528), ക്ലിേൻറാ ജോസ് (0593390842) എന്നിവരെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.