യാംബുവിൽ മരിച്ച അബ്ദുൽ കരീമിന്റെ മൃതദേഹം ഖബറടക്കി
text_fieldsയാംബു: ഇക്കഴിഞ്ഞ തിങ്കളാഴ്ച യാംബുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പാണ്ടിക്കാട് തുവ്വൂർ മാമ്പുഴ സ്വദേശി ചെറുമല അബ്ദുൽ കരീമിന്റെ (43) മൃതദേഹം യാംബുവിൽ ഖബറടക്കി. യാംബു ടൗൺ ജാമിഅഃ കബീർ മസ്‌ജിദിൽ വ്യാഴാഴ്ച മഗ്‌രിബ് നമസ്കാര ശേഷം നടന്ന മയ്യത്ത് നമസ്കാരത്തിലും ടൗൺ മഖ്ബറയിൽ നടന്ന സംസ്‌കാര ചടങ്ങിലും യാംബു മലയാളി അസോസിയേഷൻ നേതാക്കളും മറ്റു സംസ്കാരിക സംഘടനാ സാരഥികളും അടക്കം നിരവധി പേർ പങ്കെടുത്തു.
14 വർഷമായി റിയാദിൽ ജോലി ചെയ്തിരുന്ന അബ്ദുൽ കരീം ഒരു മാസം മുമ്പാണ് പുതിയ ജോലിക്കായി യാംബുവിൽ എത്തിയത്. ഒമ്പത് മാസത്തെ നീണ്ട അവധി കഴിഞ്ഞ് ഒരു മാസം മുമ്പ് സൗദിയിൽ മടങ്ങിയെത്തിയ ഇദ്ദേഹത്തിന്റെ ആകസ്മിക മരണം ഏറെ നോവുണർത്തുന്നതായിരുന്നു.
നടപടികൾ പൂർത്തിയാക്കി മൃതദേഹം സംസ്കരിക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫെയർ കമ്മിറ്റി കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, യാംബു കെ.എം.സി.സി രക്ഷാധികാരിയും കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗവുമായ മുസ്തഫ മൊറയൂർ, ആസിഫ് മേലാറ്റൂർ, അബ്ദുൽ കരീം താമരശ്ശേരി, നാസർ നടുവിൽ, റസാഖ് നമ്പ്രം, അബ്ദുസ്സമദ് പാണ്ടിക്കാട് തുടങ്ങിയവർ രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.