Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2021 9:02 AM GMT Updated On
date_range 25 May 2021 9:02 AM GMTഹൃദയാഘാതം; മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു
text_fieldsbookmark_border
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു. തിരൂർ പുതിയങ്ങാടി തൃപ്പനങ്ങോട് ആലിങ്കൽ തൊടിശേരി വീട്ടിൽ വളപ്പിൽ നാലകത്ത് അബ്ദുറഹിമാൻ (58) ആണ് മരിച്ചത്. റിയാദ് കിങ് ഖാലിദ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
പിതാവ്: മുഹമ്മദ് വളപ്പിൽ, മാതാവ്: ആമിനു, ഭാര്യ: ആമിന, മക്കൾ: മുഹമ്മദ് ഷഫീൽ (33), അനസ് റഹ്‌മാൻ (28), ഹബീബ് റഹ്‌മാൻ (26). നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് റിയാദിൽ ഖബറടക്കും. നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഇക്ബാൽ തിരൂർ, നൗഫൽ തിരൂർ, ജാഫർ ഹുദവി, യൂനുസ് കൈതക്കോടൻ എന്നിവർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story