കഴുതക്കയര് കഴുത്തില്‍ കുടുങ്ങി മരിച്ച തമിഴ്നാട്ടുകാരെൻറ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsബുറൈദ: കഴുതക്കയര് കഴുത്തില്‍ കുടുങ്ങി മരിച്ച തമിഴ്നാട്ടുകാരെൻറ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. തഞ്ചാവൂര്‍ നടുവില്ക്കോട്ട സ്വദേശി കതിര്‍വേല്‍ ത്യാഗരാജെൻറ (53) മൃതദേഹമാണ് ഞായറാഴച് നാട്ടില്‍ സംസ്കരിച്ചത്. അഫീഫില്‍ മൂന്ന് മാസം മുമ്പാണ് അപകടം നടന്നത്. ആട്ടിടയനായി ജോലി ചെയ്തിരുന്ന ത്യാഗരാജന് ആടുകളെ മേയ്ക്കാന്‍ കഴുതുപ്പുറത്താണത്രെ പോയിരുന്നത്.ഈ സമയം കഴുതയുടെ കഴുത്തിലെ കയര്‍ സ്വന്തം കഴുത്തില്‍ കുടുക്കിയിടുന്ന പതിവ് ഇയാള്‍ക്കുണ്ടായിരുന്നു. തീറ്റ കഴിഞ്ഞ് ആട്ടിന്‍ കൂട്ടം ലാവണത്തിലേക്ക് ഓടിക്കയറവെ പതിവില്ലാതെ കഴുതയും കൂടെ ഓടുകയായിരുന്നു. ഈ സമയം സ്വന്തം കഴുത്തില്‍ കയര്‍ മുറുകുകയും ലാവണത്തിെൻറ ഇരുമ്പുഗേറ്റില്‍ തലയിടിച്ച് തല്‍ക്ഷണം മരിക്കുകയുമായിരുന്നു. മൃതദേഹം അഫീഫ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലായിരുന്നു.
മരണത്തില്‍ സംശയമുണ്ടെന്ന് കാട്ടി ഭാര്യ റിയാദ് ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് കത്തയച്ചതിനെ തുടര്‍ന്ന് ശുമൈസി ആശുപത്രിയില്‍നിന്ന് സർജൻ അഫീഫിലെത്തി പോസ്റ്റ്മോര്‍ട്ടം നടത്തി. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നായിരുന്നു റിപ്പോര്‍ട്ട്. എംബസി അധികൃതര്‍ ചുമതലപ്പെടുത്തിയതനുസരിച്ച് അഫീഫ് മലയാളി സമാജം പ്രവര്‍ത്തകരായ ഷാജി ആലുവ, റഷീദ് അരീക്കോട് എന്നിവര്‍ മുന്‍കൈയെടുത്താണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. അഞ്ച് വര്‍ഷം മുമ്പ് സൗദിയിലെത്തിയ ത്യാഗരാജന് അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് മടങ്ങിയതിെൻറ മൂന്നാമത്തെ ആഴ്ചയാണ് സംഭവം.ഒരു മാസത്തെ ശമ്പളം നല്‍കിയത് കൂടാതെ മൃതദേഹം നാട്ടിലയക്കുന്ന ചെലവ് വഹിച്ചതും സ്പോണ്സര് തന്നെയാണെന്ന് ഷാജി ആലുവ പറഞ്ഞു. ഭുവനേശ്വരിയാണ് ഭാര്യ. നാല് പെണ്മക്കളും ഒരു മകനുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.