Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2018 7:57 AM GMT Updated On
date_range 6 Jan 2018 7:57 AM GMTവെഞ്ഞാറമൂട് സ്വദേശി അഫീഫിൽ മരിച്ചു
text_fieldsbookmark_border
അഫീഫ്: ഹൃദയാഘാതം മൂലം മലയാളി അഫീഫിലെ താമസസ്ഥലത്ത് മരിച്ചു. തിരുവനന്തപുരം, വെഞ്ഞാറമൂട്, വെള്ളുമണ്ണാടി, പ്ലാവോട് കുറ്റിമൂട് സ്വദേശി എ.എൻ മൻസിലിൽ സൈനുദ്ദീനാണ് (60) വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ മരിച്ചത്. ഉറക്കത്തിൽ മരിച്ചതാണ്. മുറിയിൽ ഒറ്റക്കാണ് താമസം.
പിറ്റേന്ന് രാവിലെ ഫോണെടുക്കാതെയായപ്പോൾ നാട്ടിൽ നിന്ന് വീട്ടുകാർ വിളിച്ചന്വേഷിച്ചതിനെ തുടർന്ന് അടുത്ത മുറിയിലെ താമസക്കാർ വന്നുനോക്കുേമ്പാൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നീട് സ്പോൺസറെയും കൂട്ടിവന്ന് മുറി തുറന്നുനോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. 25 വർഷമായി അഫീഫിലെ അവാജി ഫാർമസിയിൽ ജീവനക്കാരനായിരുന്നു. ഒരു വർഷം മുമ്പ് നാട്ടിൽ പോയിരുന്നു. മൃതദേഹം അഫീഫിൽ ഖബറടക്കും. പിതാവ്: പരേതനായ മീരാസ, മാതാവ്: പരേതയായ മറിയം ബീവി. ഭാര്യ: റജില ബീവി, ഏക മകൻ: മഹ്മൂദ് സൈനുദ്ദീൻ. മൃതദേഹം ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ ഷാജി ആലുവയുടെ നേതൃത്വത്തിൽ അഫീഫ് മലയാളി സമാജം പ്രവർത്തകർ രംഗത്തുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story